
കോട്ടയം: രാവിലെ എഴുന്നേറ്റാല്‍ ആ ഉറക്കച്ചടവു മാറാന്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്ന ശീലം നമ്മളില്‍ മിക്കയാളുകള്‍ക്കുമുണ്ടാകും.
ഇത് നമ്മള്‍ക്ക് ഒരു ഉന്മേഷവും ചര്‍മത്തിന് ഒരു ഫ്രഷ് ലുക്കും കിട്ടാന്‍ സഹായിക്കുന്നു. എന്നാല്‍ ഇത് മാത്രമല്ല, ഇനിയുമുണ്ട് ഗുണങ്ങള്‍.
തണുത്ത വെള്ളമുപയോഗിച്ച് മുഖം കഴുകുന്നതും ഐസ് പാക്ക് വച്ച് മുഖത്ത് മസാജ് ചെയ്യുന്നതും ചർമത്തെ കൂടുതല്‍ ചെറുപ്പമാക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തണുത്ത വെള്ളത്തില്‍ മുഖം കഴുകുമ്പോള്‍ ചർമത്തിലെ പാടുകളും ചുളിവുകളും അകലുകയും മുഖചർമം സുന്ദരമാവുകയും ചെയ്യും.
തണുത്ത വെള്ളം രക്തയോട്ടം കൂട്ടാൻ സഹായിക്കുന്നതിനാല്‍ ചർമത്തിന് തെളിച്ചവും സ്വാഭാവിക തിളക്കവും ലഭിക്കും.
ചൂടുവെള്ളം ചർമത്തിലെ സ്വാഭാവിക എണ്ണകളെ നീക്കം ചെയ്യുമ്ബോള്‍, തണുത്ത വെള്ളം ഇവയെ നിലനിർത്തുന്നു. ഇത് ചർമം വരളുന്നത് തടയാനും ആരോഗ്യകരമായി നിലനിർത്താനും സഹായിക്കും.
ഇത് രക്തക്കുഴലുകളെ ചുരുക്കുകയും അതുവഴി വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
സൂര്യതാപത്തില്‍ നിന്നു ചർമത്തെ സംരക്ഷിക്കാൻ തണുത്തവെള്ളത്തിനു കഴിയും. വെയിലത്ത് പുറത്തു പോയി വരുമ്ബോള്‍ മുഖം നല്ല തണുത്ത വെള്ളത്തില്‍ കഴുകിയാല്‍ സൂര്യതാപമേറ്റുള്ള ബുദ്ധിമുട്ടുകള്‍ മാറും. സൂര്യതാപത്തില്‍ നിന്ന് ചർമത്തെ സംരക്ഷിക്കാനുള്ള കഴിവ് തീർച്ചയായും തണുത്ത വെള്ളത്തിനുണ്ട്.




