തണുത്ത വെള്ളത്തില്‍ മുഖം കഴുകാറുണ്ടോ നിങ്ങള്‍? എങ്കില്‍ ഇനി അത് ശീലമാക്കിക്കോളൂ; ഗുണങ്ങൾ ഏറെയാണ്

Spread the love

കോട്ടയം: ഉണർന്നാലുടൻ നല്ല തണുത്ത വെള്ളമുപയോഗിച്ച്‌ മുഖം കഴുകണം.

video
play-sharp-fill

ചർമത്തില്‍ അധികമായുണ്ടാകുന്ന എണ്ണമയത്തെ നീക്കം ചെയ്ത് ചർമത്തിന് ഫ്രഷ് ലുക്ക് നല്‍കാൻ ഇത് സഹായിക്കും.
തണുത്ത വെള്ളം കൊണ്ട് മുഖം കഴുകിയാലുണ്ടാകുന്ന ഗുണങ്ങള്‍ ഇവയൊക്കെ :-

1. തണുത്ത വെള്ളമുപയോഗിച്ച്‌ മുഖം കഴുകുന്നതും ഐസ് പാക്ക് വച്ച്‌ മുഖത്ത് മസാജ് ചെയ്യുന്നതും ചർമത്തെ കൂടുതല്‍ ചെറുപ്പമാക്കും. തണുത്ത വെള്ളത്തില്‍ മുഖം കഴുകുമ്ബോള്‍ ചർമത്തിലെ പാടുകളും ചുളിവുകളും അകലുകയും മുഖചർമം സുന്ദരമാവുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. ഡള്‍ ആയിരിക്കുന്ന ചർമത്തെ പുനരുജ്ജീവിപ്പിക്കാൻ തണുത്ത വെള്ളത്തിനു കഴിയും. ചർമത്തിന് ഊർജം നല്‍കാനും കൂടുതല്‍ തേജസ്സു നല്‍കാനും ഇതിന് സാധിക്കും. തണുത്ത വെള്ളം രക്തയോട്ടം കൂട്ടാൻ സഹായിക്കുന്നതിനാല്‍ ചർമത്തിനു തെളിച്ചവും തിളക്കവും ലഭിക്കും.

3. ചർമസുഷിരത്തില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ അകറ്റാൻ തണുത്തവെള്ളം സഹായിക്കും. ചൂടുവെള്ളത്തില്‍ മുഖം കഴുകുമ്ബോള്‍ ചർമത്തിലെ സുഷിരങ്ങള്‍ അടഞ്ഞു പോവുകയാണ് ചെയ്യുന്നത്. എന്നാല്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകിയാല്‍ ചർമസുഷിരങ്ങള്‍ തുറന്നു വരുകയും മാലിന്യങ്ങള്‍ പുറന്തള്ളപ്പെടുകയും ചെയ്യുന്നു.

4. സൂര്യതാപത്തില്‍ നിന്നു ചർമത്തെ സംരക്ഷിക്കാൻ തണുത്തവെള്ളത്തിനു കഴിയും. വെയിലത്ത് പുറത്തു പോയി വരുമ്ബോള്‍ മുഖം നല്ല തണുത്ത വെള്ളത്തില്‍ കഴുകിയാല്‍ സൂര്യതാപമേറ്റുള്ള ബുദ്ധിമുട്ടുകള്‍ മാറും. സൂര്യതാപത്തില്‍ നിന്ന് ചർമത്തെ സംരക്ഷിക്കാനുള്ള കഴിവ് തീർച്ചയായും തണുത്ത വെള്ളത്തിനുണ്ട്.