video
play-sharp-fill

പരമ്പരാഗത വ്യവസായങ്ങൾ നാശത്തിന്റെ വക്കിൽ ; മേഖലയെ സംരക്ഷിച്ചു നിർത്തേണ്ട ബാധ്യത സർക്കാരിന് : കുണ്ടറ നിയോജകമണ്ഡലം പ്രസിഡന്റ് കുളത്തൂർ രവി

പരമ്പരാഗത വ്യവസായങ്ങൾ നാശത്തിന്റെ വക്കിൽ ; മേഖലയെ സംരക്ഷിച്ചു നിർത്തേണ്ട ബാധ്യത സർക്കാരിന് : കുണ്ടറ നിയോജകമണ്ഡലം പ്രസിഡന്റ് കുളത്തൂർ രവി

Spread the love

സ്വന്തം ലേഖകൻ

കുണ്ടറ:ആയിരക്കണക്കിന് തൊഴിലാളികൾക്ക് തൊഴിലും, തൊഴിൽ സുരക്ഷയും കാലങ്ങളായി നൽകിക്കൊണ്ടിരുന്ന കയർ,കശുവണ്ടി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങൾ ജില്ലയിൽ നാശത്തിന്റെ വക്കിലാണെന്നും, മുൻ കാലങ്ങളിലേതു പോലെ ഇനിയും ഈ മേഖലയെ സംരക്ഷിച്ചു നിർത്തേണ്ട ബാധ്യത സർക്കാരിന് ഉണ്ടെന്നും കേരള കോൺഗ്രസ് സംസ്ഥാന സമിതി അംഗവും കുണ്ടറ നിയോജകമണ്ഡലം പ്രസിഡന്റുമായ കുളത്തൂർ രവി അഭിപ്രായപ്പെട്ടു.

കെ റ്റി യൂ സി കുണ്ടറ നിയോജക മണ്ഡലം മെയ്ദിന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവൺമെന്റിന്റെ അടിയന്തരശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ ടി യു സി കൊല്ലം ജില്ലാ പ്രസിഡൻറ് അഡ്വക്കേറ്റ് അരുൺ അലക്സ് പതാക ഉയർത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻറ് ഷൈജു കോശി അധ്യക്ഷനായ യോഗത്തിൽ ജെ സെബാസ്റ്റ്യൻ, പ്രകാശ് മയൂരി, ദാസ് കൊറ്റങ്കര, അമാൻ എ മുഹമ്മദ്,ബെന്നി നൈനാൻ, ജിജിമോൻ, രാജേഷ് തുടങ്ങിയവർ സംസാരിച്ചു.