
കോട്ടയം: കേന്ദ്ര സർക്കാർ കയർ ബോർഡിന് കീഴില്‍ ജോലി നേടാൻ അവസരം. പ്രോജക്ട്/ ടെക്നിക്കല്‍ സ്റ്റാഫ് തസ്തികയിലേക്കാണ് നിയമനം.
ആകെ 22 ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവർ ജൂണ്‍ 20നുള്ളില്‍ അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്ര സർക്കാർ കയർ ബോർഡില്‍ പ്രോജക്ട്/ ടെക്നിക്കല്‍ സ്റ്റാഫ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 22.
കേരളം (ആലപ്പുഴ), ബാംഗ്ലൂർ (കർണാടക) എന്നിവിടങ്ങളിലായിരിക്കും നിയമനം.
സെൻട്രല്‍ കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ആലപ്പുഴ
ടെക്സറ്റൈല്‍ ടെക്നോളജിസ്റ്റ് 01, ഡിസൈൻ അസിസ്റ്റന്റ് 01, ഫിറ്റർ 01, വെല്‍ഡർ 01, മെഷീനിസ്റ്റ് 01, ഇലക്ട്രീഷൻ 01, പ്രോജക്ട് അസിസ്റ്റന്റ് (വിവിധ വിഭാഗങ്ങള്‍) 05, പ്രോജക്ട് ഹെല്‍പ്പർ (SEC) 01, ട്രെയിനർ / ഇൻസ്ട്രക്ടർ 01, സ്റ്റോർ അസിസ്റ്റന്റ് 01, ലൈബ്രേറിയൻ 01, പ്രോജക്ട് അസിസ്റ്റന്റ് (ജിയോടെക്നിക്കല്‍ എഞ്ചിനീയർ) 01 എന്നിങ്ങനെയാണ് ഒഴിവുകള്‍.
സെൻട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കയർ ടെക്നോളജി (ബാംഗ്ലൂർ) കർണാടക
ഫിറ്റർ 01, വെല്‍ഡർ 01, ഇലക്ട്രീഷ്യൻ 01, ലാബ് ടെക്നീഷ്യൻ 01, പ്രോജക്ട് അസിസ്റ്റന്റ് 01 എന്നിങ്ങനെയാണ് ഒഴിവുകള്‍.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 രൂപമുതല്‍ 28,000 രൂപവരെ ശമ്പളമായി ലഭിക്കും.
പ്രായം
40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ട്രെയിനർ/ഇൻസ്ട്രക്ടർ: ഏതെങ്കിലും ബിരുദം + അഡ്വാൻസ്ഡ് ഡിപ്ലോമ (കയർ ടെക്നോളജി) + ഇംഗ്ലീഷ്, ഹിന്ദി ആശയവിനിമയ പാടവം
ബോയിലർ ഓപ്പറേറ്റർ: ITI + ബോയിലർ ലൈസൻസ് സർട്ടിഫിക്കറ്റ് + 5 വർഷം പരിചയം
സ്റ്റോഴ്സ് അസിസ്റ്റന്റ്: ബിരുദം (മെക്കാനിക്കല്‍/പോളിമർ/ടെക്സ്റ്റൈല്‍/കെമിക്കല്‍ എൻജിനീയറിംഗ്)
ലൈബ്രേറിയൻ: M.Sc (ലൈബ്രറി സയൻസ്)
പ്രോജക്ട് അസിസ്റ്റന്റ് (ജിയോടെക്നിക്കല്‍ എൻജിനീയർ): M.Tech (ജിയോടെക്നിക്കല്‍ എൻജിനീയറിംഗ്)
സെൻട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കയർ ടെക്നോളജി, ബാംഗ്ലൂർ:
പ്രോജക്ട് ഹെല്‍പ്പർ (SEC): B.Sc (മൈക്രോബയോളജി/ബയോടെക്നോളജി)
ഫിറ്റർ, വെല്‍ഡർ, ഇലക്ട്രീഷ്യൻ: ITI (അതാത് വിഭാഗം) + 4 വർഷം പരിചയം
ലാബ് ടെക്നീഷ്യൻ: M.Sc (കെമിസ്ട്രി) + 2 വർഷം NABL ലാബ് പരിചയം
ടെക്സ്റ്റൈല്‍ ടെക്നോളജിസ്റ്റ്: B.Tech (ടെക്സ്റ്റൈല്‍ ടെക്നോളജി) + 2 വർഷം പരിചയം അല്ലെങ്കില്‍ ഡിപ്ലോമ (ടെക്സ്റ്റൈല്‍/ഹാൻഡ്ലൂം ടെക്നോളജി) + 5 വർഷം പരിചയം
ഡിസൈൻ അസിസ്റ്റന്റ്: B.Tech (മെക്കാനിക്കല്‍ എൻജിനീയറിംഗ്) + 2 വർഷം CAD മോഡലിംഗ്/2D ഡ്രാഫ്റ്റിംഗ് (AutoCAD, SolidWorks) പരിചയം അല്ലെങ്കില്‍ ഡിപ്ലോമ (മെക്കാനിക്കല്‍) + 5 വർഷം പരിചയം
അപേക്ഷ
യോഗ്യരായ ഉദ്യോഗാർഥികള്‍ കയർ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. റിക്രൂട്ട്മെന്റ് വിൻഡോയില്‍ നിന്ന് പ്രോജക്ട്/ ടെക്നിക്കല്‍ സ്റ്റാഫ് നിയമനം തിരഞ്ഞെടുക്കുക. ഓണ്‍ലൈൻ അപേക്ഷ നല്‍കുക. ഫീസ് നല്‍കേണ്ടതില്ല.