video
play-sharp-fill
എണ്ണിയിട്ടും എണ്ണിയിട്ടും തീരാതെ ശബരിമലയിലെ നാണയ കൂനകൾ,600 ലേറെ ജീവനക്കാര്‍, 69 ദിവസം, ശബരിമലയിൽ ഇനിയും 2 കൂന നാണയങ്ങൾ എണ്ണാൻ ബാക്കി

എണ്ണിയിട്ടും എണ്ണിയിട്ടും തീരാതെ ശബരിമലയിലെ നാണയ കൂനകൾ,600 ലേറെ ജീവനക്കാര്‍, 69 ദിവസം, ശബരിമലയിൽ ഇനിയും 2 കൂന നാണയങ്ങൾ എണ്ണാൻ ബാക്കി

സ്വന്തം ലേഖകൻ

പത്തനംതിട്ട: തീർത്ഥാടനകാലത്ത് ശബരിമലയിൽ കാണിക്കയായി കിട്ടിയ നാണയങ്ങൾ ഇനിയും എണ്ണി തീർന്നിട്ടില്ല. 600 ലേറെ ജീവനക്കാര്‍ 69 ദിവസമായി കാണിക്ക എണ്ണല്‍ ജോലിയില്‍ ആണ്.എന്നാൽ ഇത്രയും ദിവസം ആയിട്ടും നാണയങ്ങൾ എണ്ണി തീർന്നിട്ടില്ല. കാണിക്ക മുഴുവന്‍ എണ്ണി തീരാതെ ഈ ജീവനക്കാര്‍ക്ക് പോകാനും സാധിക്കില്ല.

കാണിക്കയായി ലഭിച്ച നോട്ടുകള്‍ എണ്ണി തീര്‍ന്നിട്ടുണ്ട്. എന്നാല്‍ കാണിക്കയായി ലഭിച്ച നാണയങ്ങള്‍ മൂന്ന് കൂനകളായി കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതില്‍ ഒരു കൂന നാണയം മാത്രമാണ് എണ്ണി തീര്‍ന്നിട്ടുള്ളത്. ഇങ്ങനെ പോയാല്‍ ബാക്കിയുള്ള കൂനകള്‍ എണ്ണി തീരാന്‍ ചുരുങ്ങിയത് രണ്ട് മാസം കൂടി സമയം വേണ്ടി വരും എന്നാണ് കണക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് വരെ എണ്ണിയ നോട്ടിന്റേയും നാണയത്തിന്റേയും തുക 119 കോടി ആണ്. ഇനിയുള്ള നാണയങ്ങള്‍ എല്ലാം കൂടി 15 മുതല്‍ 20 വരെ കോടികള്‍ ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ട്. രാവിലെ മുതല്‍ ഒമ്പത് മണിക്കൂര്‍ തുടര്‍ച്ചയായി സ്റ്റൂളില്‍ ഇരുന്നാണ് നാണയം എണ്ണല്‍ നടക്കുന്നത്. ആദ്യം ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപ നാണയങ്ങള്‍ വേര്‍തിരിക്കാനായി യന്ത്രത്തിലിടും. ഇതിന് ശേഷം ഇത് അന്നദാന മണ്ഡപം, പുതിയ ഭണ്ഡാരം, പഴയ ഭണ്ഡാരം എന്നിവിടങ്ങളിലെത്തിക്കും.

ശബരിമലയില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വരുമാനം ലഭിച്ച തീര്‍ത്ഥാടന സീസണായിരിക്കും ഇത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കൊവിഡ് മഹാമാരി കാലത്തെ രണ്ട് വര്‍ഷത്തെ അടച്ചിടലിന് ശേഷം ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെ ഭക്തരെ പ്രവേശിപ്പിച്ച സീസണായിരുന്നു ഇത്തവണ.