play-sharp-fill
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ കൊല്ലപ്പെട്ട ജമീഷ മുബിന് വിയ്യൂര്‍ ജയിലിലുള്ള എന്‍ഐഎ കേസ് പ്രതി അംജദ് അലിയുമായി ബന്ധമെന്ന് എന്‍ഐഎ; നിഷേധിച്ച് വിയ്യൂര്‍ ജയിലധികൃതര്‍; ജയിലില്‍ നല്‍കിയത് മലപ്പുറത്തെ വിലാസമെന്ന് സൂചന; ഇതുവരെ അറസ്റ്റിലായത് അഞ്ച് പേര്‍; ദീപാവലി ദിനത്തില്‍ ഇന്ത്യയില്‍ പദ്ധതിയിട്ടത് ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ ചോരക്കളമാക്കിയതു പോലെയുള്ള സ്‌ഫോടന പരമ്പര

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ കൊല്ലപ്പെട്ട ജമീഷ മുബിന് വിയ്യൂര്‍ ജയിലിലുള്ള എന്‍ഐഎ കേസ് പ്രതി അംജദ് അലിയുമായി ബന്ധമെന്ന് എന്‍ഐഎ; നിഷേധിച്ച് വിയ്യൂര്‍ ജയിലധികൃതര്‍; ജയിലില്‍ നല്‍കിയത് മലപ്പുറത്തെ വിലാസമെന്ന് സൂചന; ഇതുവരെ അറസ്റ്റിലായത് അഞ്ച് പേര്‍; ദീപാവലി ദിനത്തില്‍ ഇന്ത്യയില്‍ പദ്ധതിയിട്ടത് ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ ചോരക്കളമാക്കിയതു പോലെയുള്ള സ്‌ഫോടന പരമ്പര

സ്വന്തം ലേഖകന്‍

തൃശൂര്‍: കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ കൊല്ലപ്പെട്ട ജമീഷ മുബിന് വിയ്യൂര്‍ ജയിലിലുള്ള എന്‍ഐഎ കേസ് പ്രതി അംജദ് അലിയുമായി ബന്ധമുണ്ടെന്നും 2020 ഒക്ടോബര്‍ അഞ്ചിന് ജമീഷ മുബിന്‍ കേരളത്തിലെത്തിയത് അംജദ് അലിയെ കാണാനായിരുന്നുവെന്നും എന്‍ഐഎ. സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ ജയിലില്‍ മലപ്പുറത്തെ വിലാസമാണ് ഇയാള്‍ നല്‍കിയതെന്നാണ് ജയില്‍ രേഖകളില്‍ നിന്നും വ്യക്തമായതെന്നും എന്‍ഐഎ സ്ഥിരീകരിച്ചു. എന്നാല്‍ എന്‍ഐഎ വാദം വിയ്യൂര്‍ ജയിലധികൃതര്‍ നിഷേധിച്ചു.

ജമീഷ മുബിന്‍ എന്ന പേരില്‍ ആരും അംജദ് അലിയെ കാണാനെത്തിയിട്ടില്ലെന്നും സന്ദര്‍ശകരുടെ വിശദവിരങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് ജയിലധികൃതര്‍ പറഞ്ഞത്. ശ്രീലങ്ക സ്‌ഫോടന കേസിലെ പ്രതി മുഹമ്മദ് അസ്ഹറുദ്ദിനെയാണ് ഇയാള്‍ ജയിലില്‍ സന്ദര്‍ശിച്ചതെന്ന് സംശയിച്ചിരുന്നെങ്കിലും അതുണ്ടായിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കേസില്‍ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായത്. ഫിറോസ് ഇസ്മയില്‍, നവാസ് ഇസ്മയില്‍, മുഹമ്മദ് ധല്‍ഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീന്‍ തുടങ്ങി ജമീഷ മുബിനുമായി ബന്ധമുളളവരാണ് അറസ്റ്റിലായവര്‍. തീവ്രവാദ ബന്ധത്തിന്റെ സൂചനകള്‍ ലഭിച്ച സാഹചര്യത്തില്‍ കേസ് തമിഴ്‌നാട് പൊലീസില്‍ നിന്നും എന്‍ഐഎ ഏറ്റെടുത്തു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ, കോയമ്പത്തൂരില്‍ ഉക്കടത്ത് ക്ഷേത്രത്തിന് സമീപത്താണ് കാറില്‍ സ്‌ഫോടനമുണ്ടായത്. കാറിലുണ്ടായിരുന്ന ജമീഷ മുബിന്‍ എന്നയാള്‍ കൊല്ലപ്പെട്ടു. തീവ്രവാദ കേസുമായി ബന്ധപ്പെട്ട് നേരത്തെ എന്‍ഐഎ ചോദ്യംചെയ്ത വ്യക്തിയായിരുന്നു കൊല്ലപ്പെട്ട ജമീഷ മുബിന്‍. കാറില്‍ നിന്നും ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചാവേറാക്രമണമെന്നും തീവ്രവാദബന്ധമെന്ന നിലയിലേക്കും അന്വേഷണമെത്തിയത്.

പുലര്‍ച്ചെ ഏകദേശം 3. 45 സമയത്താണ് സ്‌ഫോടനമുണ്ടായത്. ദീപാവലി പടക്കമാകാം പൊട്ടിയതെന്നാണ് ആദ്യം കരുതിയതെന്നും എന്നാല്‍ ശബ്ദത്തില്‍ അസ്വാഭാവികത തോന്നിയതോടെ വീടിന് പുറത്തേക്ക് ഇറങ്ങി നോക്കിപ്പോഴാണ് കാറ് കത്തുന്നത് കണ്ടതെന്നു ദൃക്‌സാക്ഷി വിശദീകരിച്ചു. രണ്ടാമത്തെ സ്‌ഫോടനത്തില്‍ കാറ് രണ്ടായി പിളര്‍ന്നു. തീ ആളുന്നത് കണ്ടതോടെ, ഉടനെ ഫയര്‍ ഫോഴ്സില്‍ വിവരം അറിയിച്ചു. പൈപ്പില്‍ വെള്ളം എടുത്ത് തീ അണയ്ക്കാനും ശ്രമിച്ചു. വൈകാതെ ഫെയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചതെന്നും ദൃക്‌സാക്ഷി വിശദീകരിച്ചു.