കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 5145 ലിറ്റർ സ്പിരിറ്റുമായി കോയമ്പത്തൂരിൽ രണ്ട് മലയാളികൾ പിടിയിൽ

Spread the love

 

ചെന്നൈ: കോയമ്പത്തൂരിലെ വൻ സ്പിരിറ്റ് വേട്ടയിൽ 2 മലയാളികൾ അറസ്റ്റിലായി. സുലൂരിലെ ഗോഡൗണിൽ നടത്തിയ റെയ്ഡിൽ 5145 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. കൊല്ലം സ്വദേശി രജിത് കുമാർ (38), ഇടുക്കി സ്വദേശി ജോൺ വിക്ടർ (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

 

കേരളത്തിലേക്ക് കടത്താൻ വേണ്ടി തയ്യാറാക്കിയ സ്പിരിറ്റെന്നാണ് ഇരുവരും പോലീസിന് മൊഴി നൽകി. കോയമ്പത്തൂർ സ്വദേശി പ്രഭാകർ എന്നയാളും അറിസ്റ്റിലായിട്ടുണ്ട്. കർണാടകത്തിൽ നിന്ന് 35 കാനുകളിൽ ആയാണ് സ്പിരിറ്റ്‌ എത്തിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.