video
play-sharp-fill

കോയമ്പത്തൂരിൽ മലയാളി യുവാക്കൾ സഞ്ചരിച്ച കാർ അടിച്ച്‌ തകർത്ത് കവർച്ചയ്ക്ക് ശ്രമിച്ച സംഭവം : സൈനികൻ ഉൾപ്പെടെ നാല് മലയാളികൾ അറസ്റ്റിൽ

കോയമ്പത്തൂരിൽ മലയാളി യുവാക്കൾ സഞ്ചരിച്ച കാർ അടിച്ച്‌ തകർത്ത് കവർച്ചയ്ക്ക് ശ്രമിച്ച സംഭവം : സൈനികൻ ഉൾപ്പെടെ നാല് മലയാളികൾ അറസ്റ്റിൽ

Spread the love

പാലക്കാട് : കോയമ്പത്തൂരിൽ മലയാളി യാത്രക്കാർക്ക് നേരേയുണ്ടായ ആക്രമണത്തില്‍ സൈനികനുള്‍പ്പെടെ നാല് പേരെ പൊലീസ് പിടികൂടി.

പാലക്കാട് ചിറ്റൂർ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാർ (24) എന്നിവരെ മധുക്കര പോലീസ് അറസ്റ്റു ചെയ്തു. പിടിയിലായവരില്‍ ഒരാളായ വിഷ്ണു മദ്രാസ് റജിമന്‍റില്‍ സൈനികനാണെന്ന് പോലീസ് പറഞ്ഞു.

കുഴല്‍പണമുണ്ടെന്ന് ധാരണയില്‍ വാഹനം മാറി ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സൈനികന്റെ പേരില്‍ മറ്റു കേസുകളില്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. കേസില്‍ 10ലേറെ പേർ നേരിട്ട് പങ്കെടുത്തതായാണ് അറിയുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി-സേലം ദേശീയപാതയില്‍ കോയമ്ബത്തൂരിനടുത്താണ് എറണാകുളം പട്ടിമറ്റം സ്വദേശികളായ യുവാക്കള്‍ക്കുനേരേ ആക്രമണമുണ്ടായത്. മൂന്ന് കാറുകളിലായെത്തിയ അക്രമിസംഘം യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാർ അടിച്ചുതകർക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്ബായിരുന്നു സംഭവം. ഇതിന്റെ വീഡിയോദൃശ്യങ്ങളും യുവാക്കള്‍ പുറത്തുവിട്ടിരുന്നു.

മുഖംമറച്ചെത്തിയ അക്രമിസംഘം വാഹനം തടഞ്ഞുനിർത്തി ആയുധങ്ങളുമായി ഭീഷണിപ്പെടുത്തുകയും വാഹനം അടിച്ചുതകർക്കുകയുമായിരുന്നു. ഇതോടെ യുവാക്കള്‍ പെട്ടെന്ന് കാർ മുന്നോട്ടെടുത്താണ് രക്ഷപ്പെട്ടത്. തുടർന്ന് മീറ്ററുകള്‍ക്ക് അകലെയുണ്ടായിരുന്ന തമിഴ്‌നാട് പൊലീസ് സംഘത്തെ വിവരമറിയിക്കുകയും ചെയ്തു. മറ്റ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.