കോയമ്പത്തൂരിൽ ഭാര്യയെ ഹോസ്റ്റലിലെത്തി വെട്ടിക്കൊലപ്പെടുത്തി മൃതദേഹത്തിനൊപ്പം സെൽഫിയെടുത്ത് ഭർത്താവ്; ‘ വഞ്ചനയ്ക്ക് പ്രതിഫലം മരണം’ എന്ന കുറിപ്പോടെ സ്റ്റാറ്റസ്

Spread the love

കോയമ്പത്തൂര്‍: ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് യുവാവ്. തിരുനെല്‍വേലി സ്വദേശിയായ എസ്. ബാലമുരുഗന്‍(32) ആണ് ഭാര്യ ശ്രീപ്രിയ(30)യെ കോയമ്പത്തൂരിലെ വനിതാ ഹോസ്റ്റലിലെത്തി കൊലപ്പെടുത്തിയത്.

video
play-sharp-fill

ഞായറാഴ്ച രാവിലെ കോയമ്പത്തൂര്‍ ഗാന്ധിപുരത്തിന് സമീപം രാജാ നായിഡു സ്ട്രീറ്റിലെ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിലാണ് കൊലപാതകം നടന്നത്. ‘വഞ്ചനയ്ക്കുള്ള പ്രതിഫലം മരണം’ എന്ന കുറിപ്പോടെയാണ് പ്രതി ചിത്രം സ്റ്റാറ്റസാക്കിയതെന്ന് പോലീസ് പറഞ്ഞു.

തിരുനെല്‍വേലി സ്വദേശികളായ ബാലമുരുഗനും ഭാര്യ ശ്രീപ്രിയയും ഏതാനും മാസങ്ങളായി അകന്നുകഴിയുകയായിരുന്നു. നാലുമാസം മുന്‍പാണ് ശ്രീപ്രിയ ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും വിട്ട് കോയമ്പത്തൂരിലെത്തിയത്. നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ച യുവതി ഗാന്ധിപുരത്തിന് സമീപത്തെ ഹോസ്റ്റലിലായിരുന്നു താമസം. അകന്നബന്ധുവായ രാജയുമായുള്ള ഭാര്യയുടെ അടുപ്പമാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും ഇയാളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച കോയമ്പത്തൂരിലെത്തിയ ബാലമുരുഗന്‍ ശ്രീപ്രിയയെ നേരിട്ടുകണ്ട് സംസാരിച്ചു. രാജയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും തിരികെ തനിക്കൊപ്പം വരണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ശ്രീപ്രിയ ഭര്‍ത്താവിനൊപ്പം പോകാന്‍ വിസമ്മതിച്ചു.

അതേസമയം, ബാലമുരുഗകന്‍ ശ്രീപ്രിയയെ കാണാനെത്തിയവിവരം രാജ അറിഞ്ഞിരുന്നു. ഇതിനുപിന്നാലെ ശ്രീപ്രിയയ്‌ക്കൊപ്പമുള്ള സ്വകാര്യചിത്രം രാജ ബാലമുരുഗന് അയച്ചുനല്‍കുകയുംചെയ്തു. ഈ ചിത്രം കണ്ടതോടെ രോഷാകുലനായ ബാലമുരുഗന്‍ ഞായറാഴ്ച രാവിലെ ശ്രീപ്രിയയെ കാണാനായി ഹോസ്റ്റലിലെത്തി. തുടര്‍ന്ന് ചിത്രത്തെക്കുറിച്ച് ചോദ്യംചെയ്യുകയും ഇത് തര്‍ക്കത്തിലെത്തുകയുംചെയ്തു. ഇതിനിടെയാണ് ബാഗില്‍ കരുതിയിരുന്ന അരിവാള്‍ ഉപയോഗിച്ച് ബാലമുരുഗന്‍ ഭാര്യയെ വെട്ടിക്കൊന്നത്. മാരകമായി വെട്ടേറ്റ ശ്രീപ്രിയ തല്‍ക്ഷണം മരിച്ചു. ചോരയില്‍കുളിച്ചുകിടന്ന മൃതദേഹത്തിനരികെനിന്ന് ബാലമുരുഗന്‍ സെല്‍ഫിയെടുക്കുകയും ഇത് വാട്‌സാപ്പ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്യുകയുംചെയ്തു.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴും പ്രതി ഭാര്യയുടെ മൃതദേഹത്തിനരികെ ഇരിക്കുകയായിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് സംഘം, യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.