ടയർ പൊട്ടിയതല്ല, ഡ്രൈവർ ഉറങ്ങിപ്പോയത് അപകട കാരണം: ഡിവൈഡറിൽ ഉരഞ്ഞ് ലോറി ഓടിയത് 250 മീറ്ററോളം ; ഡ്രൈവർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്
സ്വന്തം ലേഖകൻ
കോയമ്പത്തൂർ : ടയർ പൊട്ടിയതല്ല, ഡ്രൈവർ ഉറങ്ങിപ്പോയത് അപകട കാരണം, ഡിവൈഡറിൽ ഉരഞ്ഞ് ലോറി ഓടിയത് 250 മീറ്ററോളം. ലോറി ഡ്രൈവർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്. അവിനാശിയിൽ പത്തൊൻപത് പേരുടെ ജീവനെടുത്ത അപകടത്തിന് കാരണം ലോറിയുടെ ടയർ പൊട്ടി നിയന്ത്രണം വിട്ടതാണെന്നായിരുന്നു ആദ്യനിഗമനം.അത്തരത്തിലൊരു മൊഴിയാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ കണ്ടെയനർ ലോറി ഡ്രൈവർ എ.ഹേമരാജും നൽകിയിരുന്നത്.
എന്നാൽ തുടർന്ന് നടത്തിയ വിശദപരിശോധനയിൽ ടയർ പൊട്ടിയിട്ടില്ലെന്ന് കണ്ടെത്തി.കോയമ്പത്തൂർ – സേലം ഹൈവേയിലെ ആറുവരി പാതയുടെ വലതുവശംചേർന്ന് വന്ന ലോറി ഡിവൈഡറിൽ ഉരഞ്ഞ് 250 മീറ്ററോളം ഓടിശേഷം ഡിവൈഡർ മറികടന്ന് മറുഭാഗത്തെത്തി ബസിൽ ഇടിച്ചു കയറിയത്. ഇതോടെ ടയർ പൊട്ടിയതാണെന്ന ഹേമരാജിന്റെ വാദം മോട്ടോർവാഹന വകുപ്പും തളളിക്കളഞ്ഞിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ടെയ്‌നർ ലോറി ഡ്രൈവർ ഇപ്പോൾ ഈറോഡ് പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. മനപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതോടൊപ്പം ഇയാളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും.
അപകടവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പൊലീസിന്റെ അന്വേഷണം തുടരുകയാണെന്നും ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്ന നടപടി ഉണ്ടാകുമെന്നും ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
കൊച്ചിയിലെ ഗ്ലോബൽ ഷിപ്പിങ് കമ്പനിയുടേതാണ് ട്രക്ക്. വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ നിന്ന് ടൈലുകളുമായി സേലത്തേക്ക് പോകുന്നവഴിയാണ് വ്യാഴാഴ്ച പുലർച്ചെ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറിയത്