കണ്ണിനു ചുറ്റുമുള്ള കറുപ്പ് അകറ്റാം; കാപ്പിപ്പൊടി മുഖം തിളങ്ങാൻ ബെസ്റ്റ്

Spread the love

കണ്ണിന്റെ താഴെയുള്ള കറുപ്പ് ഒരു പ്രശ്‌നം തന്നെയാണ് മിക്ക ആളുകളുടെയും. ഇത് തുരത്താൻ വീട്ടിലെ ചില പൊടികൈകള്‍ മാത്രം മതി. അതില്‍ ഒന്നാണ് കാപ്പിപ്പൊടി. കാപ്പി കുടിക്കാൻ മാത്രമല്ല കാപ്പിപ്പൊടി കൊണ്ടുള്ള ഉപകാരം . മുഖസംരക്ഷണത്തിനും നല്ലതാണ്.

 

ചുണ്ടുകള്‍ വീണ്ടുകീറുന്നത് മുതല്‍ ചർമ്മത്തിന്റെ നിറം മങ്ങുന്നത് വീണ്ടെടുക്കാൻ വരെ കാപ്പിപ്പൊടി ഉപയോഗിക്കാറുണ്ട്. ചർമ്മത്തിന്റെ നിറവും തിളക്കവും മെച്ചപ്പെടുത്താൻ കാപ്പിപ്പൊടി അടങ്ങുന്ന നിരവധി ഫേസ് ക്രീമുകള്‍ വിപണിയില്‍ ഉണ്ട്. കാപ്പിപ്പൊടിയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകളാണ് ചർമ്മത്തിന്റെ സ്വാഭാവിക ഭംഗി നിലനിർത്താൻ സഹായിക്കുന്നത്.

 

അതേസമയം, കണ്ണിനു ചുറ്റുമുള്ള കറുപ്പ് അകറ്റാൻ കാപ്പിപ്പൊടി നല്ലതാണെന്ന് പലർക്കും അറിയില്ല. മുഖത്തിന്റെ മൊത്തത്തിലുള്ള ഭംഗി കെടുത്തുന്നതാണ് കണ്ണിനു ചുറ്റുമുള്ള കറുപ്പ്. ഈ പ്രശ്നം പരിഹരിക്കാൻ മികച്ച അണ്ടർ ഐ മാസ്‌ക്കുകള്‍ കാപ്പിപ്പൊടി കൊണ്ട് വീട്ടില്‍ തന്നെ നിർമിക്കാൻ കഴിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഉറക്കക്കുറവ് മൂലം കണ്ണിനു ചുറ്റുമുണ്ടാകുന്ന ക്ഷീണം അകറ്റാനും കാപ്പി കൊണ്ടുള്ള അണ്ടർ ഐ മാസ്‌ക്കുകള്‍ക്ക് സാധിക്കും. വീട്ടിലെ അടുക്കളയിലുള്ള സാധനങ്ങള്‍ കൊണ്ട് കണ്ണിനു ചുറ്റുമുള്ള കറുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്ന മാസ്‌ക്കുകള്‍ നിർമിക്കാം.

 

* കാപ്പിയും വിറ്റമിൻ ഇ ക്യാപ്സൂളും ഒരു ടേബിള്‍ സ്പൂണ്‍ കാപ്പിപ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ തേൻ, ഒരു വിറ്റാമിൻ ഇ ക്യാപ്സൂള്‍ എന്നിവയാണ് ഈ മാസ്‌ക് തയ്യാറാക്കാൻ ആവശ്യമുള്ളത്. ഇനി ഒരു പാത്രം എടുത്ത് കാപ്പിയും തേനും കുഴച്ച്‌ മിശ്രിതമാക്കുക. അതിലേക്ക് വിറ്റാമിൻ ഇ ക്യാപ്സ്യൂള്‍ ഞെക്കി ഒഴിക്കുക. എല്ലാം കൂടി മിക്സ് ചെയ്ത് കണ്ണിനു താഴെ പുരട്ടി 10 മിനിറ്റ് ഉണങ്ങാൻ അനുവദിക്കുക. തുടർന്ന് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഇങ്ങനെ ചെയ്യണം .

 

* കാപ്പിയും ബദാം ഓയിലും ചേർത്ത് കണ്ണിന് താഴെ പുരട്ടുക. മുഖം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഇത് തുടരുക.

 

* ഒരു ടേബിള്‍ സ്പൂണ്‍ കാപ്പിപ്പൊടിയില്‍ 10-15 തുള്ളി വെളിച്ചെണ്ണ ഒഴിക്കുക. ഈ മിശ്രിതത്തിലേക്ക് റോസ് വാട്ടർ ചേർക്കുക. ചേരുവകള്‍ നന്നായി ഇളക്കി പേസ്റ്റ് ഉണ്ടാക്കുക. ഇത് കണ്ണിനു താഴെ മൃദുവായി പുരട്ടുക. പേസ്റ്റ് കണ്ണിനുള്ളില്‍ പോകുന്നില്ലെന്ന് ഉറപ്പാക്കുക. ഏകദേശം 10-15 മിനിറ്റ് നേരം വയ്ക്കുക, തുടർന്ന് തണുത്ത വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഇത് ചെയ്യുക.