
കോട്ടയം: വീട്ടില്‍ തന്നെ ഈസിയായി കോഫി ബർഫി തയ്യാറാക്കിയാലോ? വീട്ടില്‍ തന്നെ ഈസിയായി തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
മൈദ : അരക്കപ്പ്
കടലമാവ് :അരക്കപ്പ്
ഇൻസ്റ്റന്റ് കോഫി പൗഡർ : മുക്കാല്‍ ടേബിള്‍ സ്പൂണ്‍
പൊടിച്ച പഞ്ചസാര : ഒന്നേകാല്‍ കപ്പ്
നെയ് : 200ഗ്രാം
പിസ്ത/കശുവണ്ടി -ആവശ്യത്തിന്
തയാറാക്കുന്ന വിധം

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരുപാനില്‍ നെയൊഴിച്ചു ചൂടാക്കി കടലമാവും മൈദയും കൂടെ റോസ്റ്റ് ചെയ്‌തെടുക്കുക. കരിഞ്ഞുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മാവും നെയ്യുംകൂടി ഒരു കുറുകിയ പരുവത്തില്‍ എത്തണം അതാണ് പാകം. ആവശ്യമെങ്കില്‍ മാത്രം കൂടുതല്‍ നെയ് ചേർക്കാം. പച്ചമണം മാറി വരുമ്പോള്‍ ഒരു ടേബിള്‍ സ്പൂണ്‍ ചെറുചൂടുള്ളവെള്ളത്തില്‍ കോഫി പൗഡർ കലക്കിയത് ചേർത്ത് തുടരെയിളക്കുക. പാനില്‍ നിന്ന് വിട്ടുവരുന്ന പരുവമാകുമ്പോള്‍ സ്റ്റോവ് ഓഫ് ചെയ്ത് 5-7മിനുട്ട് തണുക്കാനായി വെക്കുക. ഇതിലേക്കു പൊടിച്ച പഞ്ചസാര ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.ആവശ്യമെങ്കില്‍ കൈകൊണ്ട് കുഴച്ചെടുക്കാം. ഒരു മോള്‍ഡിലോ സ്റ്റീല്‍ പാത്രത്തിലോ ബട്ടർ പേപ്പർ വെച്ചശേഷം ചെറുതായി നുറുക്കിയ നട്സ് വിതറി അതിനുമുകളില്‍ തയ്യാറാക്കിയ ബർഫി മിക്സ് ചേർത്ത് ഒരു സ്പൂണ്‍ കൊണ്ട് ലെവല്‍ ചെയ്തെടുക്കുക.