കോഫി ഷോപ്പിനായി ബസ് നൽകി: ഷോപ്പ് തുടങ്ങിയില്ല: ബസ് അപകടാവസ്ഥയിൽ: പാലായിലാണ് സംഭവം

Spread the love

പാലാ: കോഫി ഷോപ്പ് നടത്തുന്നതിനായി സ്വകാര്യ വ്യക്തിക്ക് നല്‍കിയ ബസ് കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ അപകടഭീഷണി ഉയര്‍ത്തുന്നതായി സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ തൊഴിലാളികള്‍.

അഞ്ചു വര്‍ഷം മുമ്പാണ് കോഫി ഷോപ്പ് നടത്തുന്നതിനായി പഴയ ബസ് സ്വകാര്യ വ്യക്തിക്ക് വാടകയ്ക്ക് നല്‍കിയത്. ഏറ്റെടുത്ത വ്യക്തിക്ക് നഗരസഭയില്‍നിന്നു

ഷോപ്പ് നടത്തുന്നതിന് അനുവാദം ലഭിച്ചില്ല. ലക്ഷങ്ങള്‍ ചെലവഴിച്ച്‌ ബസില്‍ കോഫി ഷോപ്പ് നടത്തുന്നതിന് ആവശ്യമായ പണികളും പൂര്‍ത്തീകരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇങ്ങനെ കിടക്കുന്ന ബസ് മണ്ണില്‍ താഴ്ന്നുകൊണ്ടിരിക്കുകയാണ്. ബസ് പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലം ചെളിക്കുഴിയാണ്. തൊട്ടടുത്തായി ഓട്ടോ സ്റ്റാന്‍ഡും നിലവിലുണ്ട്. ബസ് മണ്ണിലേക്ക് കൂടുതലായി താഴ്ന്നാല്‍ റോഡിലേക്കു വീണ് അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഓട്ടോറിക്ഷാ തൊഴിലാളികള്‍ പറയുന്നത്.

ഉപയോഗശൂന്യമായി കിടക്കുന്ന ബസ് ഇഴജന്തുക്കളുടെയും താവളമാണ്. മഴക്കാലം കൂടി ആരംഭിച്ചതോടെ ബസ് ഏതു സമയവും മണ്ണിലേക്കു കൂടുതല്‍ താഴ്ന്നു

പോകാവുന്ന നിലയിലാണെന്നും ഇത് സമീപത്തെ സംരക്ഷണഭിത്തിക്കു ഭീഷണിയാണെന്നും പ്രശ്‌നത്തില്‍ അടിയന്തര നടപടി ഉണ്ടാവണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു