കൊവിഡ് പ്രതിരോധത്തിൽ കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രസംഘം: മിക്ക ജില്ലയിലും പരിശോധനയില്ലന്നും കേന്ദ്ര സംഘം

കൊവിഡ് പ്രതിരോധത്തിൽ കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രസംഘം: മിക്ക ജില്ലയിലും പരിശോധനയില്ലന്നും കേന്ദ്ര സംഘം

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കൊവിഡ് പ്രതിരോധത്തിൽ കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രസംഘം രംഗത്ത്. മിക്ക ജില്ലയിലും പരിശോധനയില്ലന്നും കേന്ദ്ര സംഘം കുറ്റപ്പെടുത്തി. മിക്ക ജില്ലകളിലും വേണ്ടത്ര പരിശോധനാ-നിരീക്ഷണ സംവിധാനങ്ങൾ ഇല്ല.

രോഗം കണ്ടെത്തുന്നതിൽ മെല്ലെപ്പോക്കെന്നും കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട്. ആർ.ടി.പി.സി.ആർ. ടെസ്റ്റുകൾ വേണ്ടത്ര ഉപയോഗിക്കുന്നില്ല. രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തുന്നതിൽ അലംഭാവം കാണിക്കുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ സന്ദർശനം നടത്തിയ കേന്ദ്രസംഘത്തിന്റെ അന്തിമ റിപ്പോർട്ടിലാണ് രോഗവ്യാപനം പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാർ ഫലപ്രദമായി ഇടപെടുന്നില്ല എന്ന വിമർശനമുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് ഒന്നാംതരംഗത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ച സംവിധാനങ്ങൾ രണ്ടാംതരംഗത്തിൽ അലസത കാണിച്ചുവെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം. ആർ.ടി.പി.സി.ആർ. ടെസ്റ്റുകൾ വേണ്ടത്ര രീതിയിൽ ഉപയോഗപ്പെടുത്തുന്നില്ല. ആർ.ടി.പി.സി.ആറിനെക്കാൾ റാപ്പിഡ് ആന്റിജൻ ടെസ്റ്റിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. മിക്കജില്ലകളിലും ആർ.ടി.പി.സി.ആർ. -റാപ്പിഡ് ആന്റിജൻ ടെസ്റ്റ് അനുപാതം 80: 20 ആണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഗാർഹിക നിരീക്ഷണത്തിൽ വീഴ്ചയുണ്ടായി, അതാണ് രോഗവ്യാപനത്തിന് കാരണമായതെന്നാണ് സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ അന്തിമ റിപ്പോർട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് സമർപ്പിച്ചിരിക്കുന്നത്.