
കോട്ടയം തിരുവാതുക്കലിൽ 80 അടി ഉയരമുള്ള തെങ്ങ് വൈദ്യുത ലൈനിലേക്ക് വീണു ; ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്ത് ഫയർ ആൻഡ് റെസ്ക്യൂ ടീം
കോട്ടയം : വൈദ്യുത ലൈനിലേക്ക് വീണ തെങ്ങ് ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്തു. തിരുവാതുക്കലിൽ തുറസ്സായ പുരയിടത്തിൽ നിന്നിരുന്ന 80 അടി ഉയരമുള്ള തെങ്ങാണ് ചരിഞ്ഞ് വൈദ്യുത ലൈനിലൂടെ റോഡിലേക്കും സമീപത്തെ കെട്ടിടത്തിനും ഇടയിൽ വീണത്. വെള്ളിയാഴ്ച പുലർച്ചെ 5.30 നാണ് സംഭവം. വിവരം അറിഞ്ഞെത്തിയ സീനിയർ ഫയർ റെസ്ക്യൂ ഓഫിസർ ജിതേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം തെങ്ങ് മുറിച്ചുമാറ്റാൻ ഒരുമണിക്കൂറോളം ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
പ്രധാന റോഡ് ആയതിനാലും എതിർവശത്ത് കടകൾ ഉള്ളതിനാലും തെങ്ങിന്റെ മുകളിൽ കയറി മുറിച്ചിടാനും കഴിഞ്ഞില്ല. തുടർന്ന് വാർഡ് കൗൺസിലറുടെ സഹായത്തോടെ ക്രെയിൻ സർവീസിനെ വിവരം അറിയിച്ചു. ശേഷം ഗ്രേഡ് ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ക്രെയിനിന്റെ ഹൂക്കിൽ തൂങ്ങി, തെങ്ങിന്റെ മുകൾ ഭാഗത്ത് ബെൽറ്റ് ഇട്ട് കെട്ടി നിർത്തി. ശേഷം ക്രെയിൻ ഉപയോഗിച്ച് താഴെ ഇറക്കുകയായിരുന്നു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ജിതേഷ് ബാബു, ഗ്രേഡ് ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സജു, ഷിജി, സുവിൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ അഖിൽ, ഗ്രേഡ് ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ഡ്രൈവർ) രാഗേഷ് എന്നിവരാണ് ദൗത്യത്തിൽ പങ്കെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
