
കോട്ടയം കുമാരനല്ലൂരിൽ തെങ്ങ് വെട്ടുന്നതിനിടെ അപകടം; തെങ്ങ് മറിഞ്ഞ് വീണ് വേളൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
സ്വന്തം ലേഖിക
കോട്ടയം: കുമാരനല്ലൂർ എസ്എച്ച് മൗണ്ടിൽ തെങ്ങ് വെട്ടുന്നതിനിടെ തെങ്ങ് മറിഞ്ഞു ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം.
വേളൂർ പപ്പനാൽ പരേതനായ ചാക്കോയുടെ മകൻ ഷിനു പി(34) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുരയിടത്തിൽ തെങ്ങ് വെട്ടുന്നതിനിടെ തെങ്ങ് മറിഞ്ഞു ഷിനുവിൻ്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. തെങ്ങിനടിയിൽ പെട്ടുപോയ ഷിനുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Third Eye News Live
0