ഓണം കഴിഞ്ഞിട്ടും വിപണിയില്‍ തേങ്ങയ്ക്ക് തീ വില…! കിലോയ്ക്ക് വില 90 രൂപയിലെത്തി; വെളിച്ചെണ്ണ വിലയും വർധിക്കുന്നത് കനത്ത തിരിച്ചടി; നേട്ടം മുഴുവൻ ഇവര്‍ക്ക്

Spread the love

കോട്ടയം : ഓണം കഴിഞ്ഞിട്ടും വിപണിയില്‍ തേങ്ങയ്ക്ക് തീ വില.

നിലവില്‍ 82 – 90 രൂപയാണ് കിലോ വില. കേരളത്തില്‍ തെങ്ങുകള്‍ക്ക് വ്യാപകമായി രോഗം ബാധിച്ചതോടെ ഏറെക്കാലമായി തേങ്ങയുടെ ഉത്പാദനം താഴേക്കാണ്.

തേങ്ങയ്ക്കായി പ്രധാനമായും തമിഴ്നാട്ടിനെയായിരുന്നു ആശ്രയിച്ചിരുന്നത്. ഇവിടെ നിന്നുള്ള തേങ്ങയുടെ വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണം. തേങ്ങയുടെ വിലവർദ്ധനവ് വെളിച്ചെണ്ണയിലും പ്രതിഫലിച്ച്‌ തുടങ്ങി.
390 – 440 രൂപ. വില വരുദിവസങ്ങളില്‍ ഉയരുമെന്ന സൂചനയാണ് വ്യാപാരികള്‍ നല്‍കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണക്കാലത്ത് കൈവിട്ടു പോകുമെന്നു കരുതിയ വില സർക്കാർ ഇടപടെലില്‍ പിടിച്ചുനിറുത്താനായിരുന്നു. സപ്ലൈകോ വഴി കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ നല്‍കുന്നതാണ് ഏക ആശ്വാസം. 319 രൂപ നിരക്കില്‍ സബ്സിഡി – അരക്കിലോ, നോണ്‍ – സബ് സിഡി- അരക്കിലോ എന്നിങ്ങനെ ഉള്‍പ്പെടുത്തി ഒരു കിലോ വെളിച്ചെണ്ണ ലഭിക്കും. കാർഡില്ലാതെ വാങ്ങിയാല്‍ കിലോയ്ക്ക് 359 രൂപയാണ്. വിപണിയില്‍ ഏറ്റവും വിലക്കുറവ് സപ്ലൈകോയിലാണ്.