ചർമ്മത്തിന് യുവത്വം നിലനിർത്താം;വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

Spread the love

പ്രായമാകുമ്പോൾ ചർമത്തിന് വ്യത്യാസങ്ങൾ വരുന്നത് സാധാരണമാണ്. അതിൽ പ്രധാന ലക്ഷണമാണ് ചുളിവുകൾ. ചർമത്തിൽ ചുളിവുകൾ വീഴുന്നതും ചർമ്മം അയഞ്ഞ് തൂങ്ങുന്നതും സ്വാഭാവികമാണ്. ഇതെല്ലാം പ്രായമേറുന്നതിന്റെ ചില ലക്ഷണങ്ങളാണ്. പ്രായം, അൾട്രാവയലറ്റ് രശ്മികൾ, മലിനീകരണം, പുകവലി തുടങ്ങിയ വിവിധ ഘടകങ്ങളുടെ സംയോജനം നേർത്ത വരകളും ചുളിവുകളും രൂപപ്പെടുന്നതിന് കാരണമാകുന്നു.ശുദ്ധമായ വെളിച്ചെണ്ണ ചർമ്മത്തിന്റെ പ്രായം കുറയ്‌ക്കാൻ സാധിക്കും. രണ്ടാഴ്ച ഇതിനായി ചിലവാക്കിയാൽ പത്തു വയസ്സ് കുറഞ്ഞതുപോലെയുള്ള സൗന്ദര്യം ലഭിക്കും. വെളിച്ചെണ്ണ ചര്‍മത്തിന്റെ ഉള്ളിലേയ്‌ക്കിറങ്ങി ചര്‍മത്തിന് ഈര്‍പ്പം നല്‍കും. ചര്‍മകോശങ്ങള്‍ അയയാതെയിരിയ്‌ക്കാന്‍ സഹായിക്കുന്ന കൊളാജന്‍ ഉല്‍പാദനം ചർമ്മത്തിൽ വര്‍ദ്ധിപ്പിയ്‌ക്കും.

വെളിച്ചെണ്ണ, പാല്‍, തേന്‍ എന്നിവ കലര്‍ത്തി നല്ലൊരു മിശ്രിതമാക്കി മുഖത്തു പുരട്ടി നല്ലപോലെ മസാജ് ചെയ്യാം. ഇതിനൊപ്പം അല്പം ചെറുനാരങ്ങാനീരു കൂടി ചേര്‍ത്താന്‍ ചര്‍മത്തിന് തിളക്കവും നിറവും വര്‍ദ്ധിയ്‌ക്കും. മുഖം ക്‌ളീൻ ചെയ്യാൻ പച്ചപ്പാൽ ഉപയോഗിക്കുക. ഇത് തുടർച്ചയായി രണ്ടാഴ്ച ചെയ്താൽ ചർമ്മത്തിലെ ചുളിവുകളും മറ്റും പോയി ചർമ്മത്തിന് യുവത്വം ലഭിക്കും.

മുഖത്തെ ചുളിവുകൾ അകറ്റാൻ മികച്ചൊരു ചേരുവയാണ് വെളിച്ചെണ്ണ. ചുളിവുകൾക്കുള്ള ഫലപ്രദമായ പ്രതിവിധിയാണെന്ന് തന്നെ പറയാം. ഇത് ചർമ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഫാറ്റി ആസിഡുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ചുളിവുകളെ പ്രതിരോധിക്കാൻ വെളിച്ചെണ്ണ ഒരു ടോണർ, ഫേസ് സെറം അല്ലെങ്കിൽ ഫേസ് പായ്ക്കുകൾ ആയി ഉപയോഗിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെളിച്ചെണ്ണയും ആവണക്കെണ്ണയിലും മിക്സ് ചെയ്ത് മുഖത്തിടുന്നത് ചുളിവുകൾ മാറാൻ സഹായിക്കും. വിറ്റാമിൻ ഇ, ഫാറ്റി എന്നിവ അടങ്ങിയ ആവണക്കെണ്ണ ചർമ്മത്തെ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.