
ഇനിമുതല്‍ കെമിക്കല്‍സ് വാങ്ങി പണം നഷ്ടപ്പെടുത്തേണ്ട. അടുക്കളയിലെ വെളിച്ചെണ്ണ മാത്രം മതി മുടിയുടെ ഡ്രൈനെസ് മാറ്റാൻ. വീട്ടില്‍ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒരു ഹെയർ സെറം നോക്കാം….
ഇതിനാവശ്യമായ ചേരുവകള്‍
റോസ് മേരി- രണ്ട് ടേബിള്‍സ്പൂണ്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെളിച്ചെണ്ണ- 10 മില്ലി
റോസ്മേരി എണ്ണ- 10തുള്ളി
വിറ്റാമിൻ ഇ- ഒരു ക്യാപ്സ്യൂള്‍
തയ്യാറാക്കുന്ന വിധം
ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിക്കാം. അതിലേക്ക് റോസ്മേരി ഇലകള്‍ ഉണക്കിയത് ചേർക്കാം. കുറഞ്ഞ തീയില്‍ 20 മിനിറ്റ് ചൂടാക്കാം. തിളപ്പിക്കേണ്ട ആവശ്യമില്ല. ശേഷം അടുപ്പടച്ച് എണ്ണ തണുക്കാൻ മാറ്റിവയ്ക്കാം. എണ്ണ തണുത്തതിനു ശേഷം ഒരു കോട്ടണ്‍ തുണിയില്‍ അരിച്ചെടുക്കാം. ഇതിലേക്ക് റോസ്മേരി എണ്ണയും വിറ്റാമിൻ ഓയിലും ചേർത്ത് ഇളക്കി യോജിപ്പിക്കാം. ഇതൊരു ചെറിയ കുപ്പിയിലേക്ക് മാറ്റാം. നേരിട്ട് സൂര്യപ്രകാശവും ഈർപ്പവും ഏല്‍ക്കാത്ത തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കാം. ഇത് ആരും മാസം വരെ ഇങ്ങനെ ഉപയോഗിക്കാം.
ഉപയോഗിക്കേണ്ട വിധം
തലമുടി പലഭാഗങ്ങളായി തിരിച്ച് തയ്യാറാക്കിയ ഹെയർ സെറം വിരലുകള്‍ ഉപയോഗിച്ച് ശിരോചർമ്മത്തില്‍ പുരട്ടി മൃദുവായി മസാജ് ചെയ്യാം. രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കും. രാത്രി ഉറങ്ങുന്നതിനു മുൻപ് ഇത് പുരട്ടി അതിരാവിലെ കഴുകി കളഞ്ഞാല്‍ മതിയാകും. ഇത് നിങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഷാംമ്ബുവിലും കണ്ടീഷണറിലും കലർത്തി ഉപയോഗിക്കാവുന്നതാണ്.