കേരളത്തില്‍ തേങ്ങ, വെളിച്ചെണ്ണ വില കുതിക്കുന്നു

Spread the love

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. 35 രൂപയാണ് വെളിച്ചെണ്ണയ്ക്ക് ഒരു മാസത്തിനിടയില്‍ കൂടിയത്. പൊതുവിപണിയില്‍ ലിറ്ററിന് 280 രൂപ വരെയാണ് വില.

video
play-sharp-fill

തമിഴ്നാട്ടില്‍ നിന്ന് കൊപ്ര ലഭിക്കാത്തതാണ് വെളിച്ചെണ്ണ വില വർധിക്കാൻ കാരണം. അതുപോലെ പച്ചത്തേങ്ങ വരുന്നത് പകുതിയില്‍ താഴെ ആയി കുറഞ്ഞു. 61 രൂപ വരെയെത്തി പച്ചത്തേങ്ങയുടെ വില.
ദക്ഷിണേന്ത്യയിലെ കൊപ്ര വിപണിയുടെ പ്രധാന കേന്ദ്രമായി ഇപ്പോൾ തമിഴ്നാട് മാറി. കേരളത്തില്‍നിന്നുള്ള നാളികേരം പോലും തമിഴ്നാട്ടിലേക്ക് പോകുന്നുവെന്ന് കച്ചവടക്കാർ പറയുന്നു. ചെറുകിട വ്യവസായ മേഖലയെ കൊപ്ര ക്ഷാമം കാര്യമായി ബാധിച്ചു. നൂറുകണക്കിന് തൊഴിലാളികളെയും ബാധിച്ചിട്ടുണ്ട്.