ഇനി കടയില്‍ നിന്നു വാങ്ങേണ്ട, ഹെല്‍ത്തി ഐസ്ക്രീം വീട്ടില്‍ തന്നെ; എളുപ്പത്തില്‍ തയ്യാറാക്കാം കോക്കനട്ട് ഐസ്ക്രീം; റെസിപ്പി ഇതാ

Spread the love

കോട്ടയം: ഐസ്ക്രീം എല്ലാവർക്കും ഇഷ്ടമാണ്, പ്രത്യേകിച്ച്‌ കുട്ടികള്‍ക്ക്. എന്നാല്‍ അതിലെ പഞ്ചസാരയും ക്രിമും അധികം ഉള്ളത് ആരോഗ്യത്തിന് നല്ലതല്ല.

video
play-sharp-fill

അതിനാല്‍ പഞ്ചസാരയോ ക്രീമോ ഇല്ലാതെ, വീട്ടിലിരുത്തി ആരോഗ്യകരവും രുചികരവുമായ ഐസ്ക്രീം ഉണ്ടാക്കാം. പച്ചത്തേങ്ങയുടെ സ്വാഭാവിക രുചിയില്‍ തയ്യാറാക്കുന്ന ഈ ഐസ്ക്രീം പരീക്ഷിക്കാൻ ഈ റെസിപ്പി സഹായിക്കും.

ആവശ്യമായ സാധനങ്ങള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തേങ്ങ – 1

നേന്ത്രപ്പഴം – 1 എണ്ണം

കശുവണ്ടിപ്പരിപ്പ് – ഒരു പാക്കറ്റ്

വാനില എസ്സെൻസ് – അര ടീസ്പൂണ്‍

ഈന്തപ്പഴച്ചാറ് – 2 ടേബിള്‍സ്പൂണ്‍

തയ്യാറാക്കല്‍ പ്രക്രിയ

ആദ്യം തേങ്ങ ചിരകിയെടുത്ത് കുറച്ച്‌ വെള്ളം ചേർത്ത് മിക്സിയില്‍ നന്നായി അരച്ചെടുക്കുക. അരച്ച തേങ്ങ ഒരു അരിപ്പയില്‍ മാറ്റിവെച്ച്‌ കട്ടിയുള്ള തേങ്ങപ്പാല്‍ ലഭ്യമാക്കുക. മിക്സിയില്‍ അരിച്ച തേങ്ങപ്പാല്‍, നന്നായി പഴുത്ത നേന്ത്രപ്പഴം, കശുവണ്ടിപ്പരിപ്പ്, ഈന്തപ്പഴ സിറപ്പ്, വാനില എസ്സെൻസ് എന്നിവ ചേർത്ത് സ്മൂത്തും ക്രീമിയുമായ മിശ്രിതം വരുംവരെ അടിച്ചെടുക്കുക. തയ്യാറാക്കിയ മിശ്രിതം വൃത്തിയാക്കിയ ചിരട്ടയിലേക്ക് ഒഴിക്കുക. ചിരട്ട ഫ്രീസറില്‍ വെച്ച്‌ കുറഞ്ഞത് 8 മണിക്കൂർ വെളളളതുവരെ കട്ടിയാക്കുക.

രാവിലെ ഫ്രീസറില്‍ നിന്നെടുത്താല്‍, രുചികരവും ആരോഗ്യകരവുമായ തേങ്ങ ഐസ്ക്രീം ഉപയോഗത്തിന് തയ്യാറാകും. കുട്ടികള്‍ക്കും മുതിർന്നവർക്കും സമാനമായി ഇഷ്ടപ്പെടുന്ന ഒരു സ്വാദിഷ്ട ഐസ്ക്രീം ഇതാണ്.