തേങ്ങ കർഷകർക്ക് സന്തോഷവാർത്ത! 2026 ബജറ്റിൽ കോക്കനട്ട് പ്രൊമോഷൻ സ്കീം പ്രഖ്യാപനവുമായി നിർമ്മല സീതാരാമൻ

Spread the love

ഡൽഹി: കോക്കനട്ട് പ്രൊമോഷൻ സ്കീം എന്ന പേരില്‍ 10 മില്യണ്‍ കർഷകർക്ക് ഗുണകരമാകുന്ന പദ്ധതി ധനമന്ത്രി നിര്‍മ്മല സീതാരാമൻ പാര്‍ലമെന്‍റില്‍ പ്രഖ്യാപിച്ചു.

video
play-sharp-fill

പ്രധാന ഉല്‍പാദനം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഉല്‍പാദനമില്ലാത്ത തെങ്ങുകള്‍ മാറ്റി പുതിയ തെങ്ങുകള്‍ നടാൻ പ്രോത്സാഹനം നല്‍കും.ഇന്ത്യൻ കശുവണ്ടിയും തേങ്ങയും ആഗോള നിലവാരത്തിലേക്ക് ഉയർത്താൻ സഹായം നല്‍കും.

കൂടാതെ, ചന്ദനമരങ്ങളുടെ കൃഷിക്കും സംസ്ക്കരണത്തിനുമായി സംസ്ഥാനങ്ങളുമായി കൈകോർക്കുന്ന പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുപോലെ മത്സ്യസമ്പത്ത് വർധിപ്പിക്കാൻ 500 സംഭരണികള്‍ കേന്ദ്രീകരിച്ച്‌ പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയില്‍ സ്ത്രീകള്‍ക്ക് തൊഴിലവസരം വർധിപ്പിക്കും.