തേങ്ങക്കും വെളിച്ചെണ്ണക്കും പൊള്ളുന്ന വിലയല്ലേ?; അപ്പോൾ തേങ്ങ ചട്ണി ഉണ്ടാക്കണമെങ്കിൽ എന്തുചെയ്യും?; എന്നാൽ വഴിയുണ്ട്, തേങ്ങയും വെളിച്ചെണ്ണയും വേണ്ടാത്ത ഒരു രുചിയൂറും ചട്ണി റെസിപ്പി നോക്കാം

Spread the love

തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും പൊള്ളുന്ന വില ആയതിനാൽ ഒരു തേങ്ങാ ചട്ണി കൂട്ടണമെന്ന് തോന്നിയാൽ എന്ത് ചെയ്യും? എങ്കിൽ തേങ്ങയും വെളിച്ചെണ്ണ ഉപയോഗിച്ചത് ഒരു തേങ്ങാ ചട്നി ഉണ്ടാക്കിയാലോ?  ഇഡ്ഡലിക്കും ദോശയ്ക്കും ചേരുന്ന ടേസ്റ്റിയായ ചട്ണി. റെസിപ്പി ഇതാ.

ആവശ്യമായവയും തയ്യാറാക്കുന്ന വിധവും നോക്കാം

ഒരു മിക്സിയുടെ ജാറില്‍ പൊട്ടുകടല, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി (ഉപയോഗിക്കുന്നുണ്ടെങ്കില്‍), പുളി, ഉപ്പ്, കറിവേപ്പില എന്നിവ എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ചൂടുവെള്ളം ചേർത്ത് നല്ല മയത്തില്‍ അരച്ചെടുക്കുക. തേങ്ങാ ചട്ണിയുടെ അതേ കട്ടിയിലും മിനുസത്തിലും വേണം അരയ്ക്കാൻ. വെള്ളം കുറേശ്ശെയായി ചേർത്ത് പാകം ക്രമീകരിക്കുക. ഒരു പാത്രത്തിലേക്ക് ഈ ചട്ണി മാറ്റുക. കടുക്, വറ്റല്‍ മുളക് (മുറിച്ചത്), ബാക്കിയുള്ള കറിവേപ്പില, ഒരു നുള്ള് കായം പൊടി എന്നിവ ഈ അരച്ച ചട്ണിയിലേക്ക് നേരിട്ട് ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group