ഒരടിപൊളി കേക്ക് റെസിപ്പി നോക്കിയാലോ? കോക്കനട്ട് ബനാന കേക്ക് റെസിപ്പി ഇതാ

Spread the love

കോട്ടയം: കേക്ക് ഇഷ്ട്ടപെടുന്നവർക്കായിതാ ഒരു കിടിലൻ കേക്ക് റെസിപ്പി. രുചികരമായ കോക്കനട്ട് ബനാന കേക്ക് റെസിപ്പി നോക്കാം.

video
play-sharp-fill

ആവശ്യമായ ചേരുവകള്‍

1. മൈദ – 1 ½ കപ്പ്
2. ബേക്കിങ് പൗഡർ – ½ ടീസ്പൂണ്‍
3. ബേക്കിങ് സോഡ – ½ ടീസ്പൂണ്‍
4. ഉപ്പ് – ¼ ടീസ്പൂണ്‍
5. മുട്ട – 3
6. പഞ്ചസാര – 1 കപ്പ്
7. വെജിറ്റബിള്‍ ഓയില്‍ – ¼ കപ്പ്
8. വാനില എസ്സെൻസ് – 1 ടീസ്പൂണ്‍
9. പഴുത്ത റോബസ്റ്റ പഴം – 2
(നന്നായി ഉടച്ചെടുത്തത്)
10. ചിരകിയ തേങ്ങ – ¾ കപ്പ് + 2 ടീസ്പൂണ്‍
11. ബദാം (അരിഞ്ഞത്) – 2 ടീസ്പൂണ്‍
തയാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓവൻ 190 ഡിഗ്രിയില്‍ ചൂടാക്കുക. ഒരു കേക്ക് ടിന്നില്‍ വെണ്ണ പുരട്ടി ബേക്കിങ് പേപ്പർ ഇട്ടുവെക്കുക. ഒരു പാത്രത്തില്‍ മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, ഉപ്പ് എന്നിവ ഒരുമിച്ച്‌ ചേർത്ത് യോജിപ്പിക്കുക. മറ്റൊരു പാത്രത്തില്‍, മുട്ട, പഞ്ചസാര, വെജിറ്റബിള്‍ ഓയില്‍, വാനില എസ്സെൻസ് എന്നിവ നന്നായി യോജിപ്പിക്കുക. ഇതിലേക്ക് നന്നായി ഉടച്ചെടുത്ത വാഴപ്പഴം ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ¾ കപ്പ് ചിരകിയ തേങ്ങ ചേർത്ത് നന്നായി യോജിപ്പിക്കുക. മൈദ മിശ്രിതം സാവധാനം ഇതിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക.