
കോട്ടയം: നാളികേര വികസന ബോർഡ് തെങ്ങ് കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ പദ്ധതി നടപ്പാക്കുന്നു.
ഈ പദ്ധതി പ്രധാനമായും തെങ്ങിൻ തൈകള്‍ വിപണനത്തിനായി ഒരുക്കുന്ന നഴ്‌സറികള്‍, നാളികേര കർഷകര്‍, തെങ്ങ് കയറുന്ന തൊഴിലാളികള്‍ എന്നിവരെ ലക്ഷ്യമാക്കിയുള്ളതാണ്.
നിലവിലുള്ള തെങ്ങുകളിൽ 40 ശതമാനത്തിലധികവും ഉത്പാദനക്ഷമത കുറഞ്ഞതും കാലപ്പഴക്കം ചെന്നതും രോഗബാധയുള്ളതുമാണ്. തെങ്ങ് കയറുന്ന ഒരു തൊഴിലാളി സംഘത്തിന് യന്ത്രം വാങ്ങുന്നതിനായി 2.5 ലക്ഷം രൂപയുടെ ധനസഹായം ലഭിക്കും. കൂടാതെ, യന്ത്രം ഉപയോഗിച്ച് കയറാനുള്ള മൂന്ന് ദിവസത്തെ പരിശീലനവും നൽകപ്പെടും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടരലക്ഷം പേര്‍ക്ക് തെങ്ങു കയറാന്‍ പരിശീലനം നല്‍കുകയാണ് ലക്ഷ്യം. കുറഞ്ഞത് കാല്‍ ലക്ഷം തെങ്ങിന്‍തൈകള്‍ തയാക്കുന്ന പൊതുമേഖലാ നഴ്‌സറികള്‍ക്ക് ഒരു തൈയ്ക്ക് 90 രൂപ വീതം സബ്‌സിഡി നല്‍കും.
സ്വകാര്യ നഴ്‌സറികളില്‍ തയ്യാറാക്കുന്ന ഓരോ തെങ്ങ് തൈയ്ക്കും 45 രൂപ വീതം ധനസഹായം ലഭിക്കും. ഒരു ഹെക്ടര്‍ ഭൂമിയില്‍ മുഴുവൻ തെങ്ങ് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് 3.60 ലക്ഷം രൂപ സബ്‌സിഡിയായി നൽകും. ഈ സഹായം പരമാവധി രണ്ട് ഹെക്ടര്‍ വരെയാണ് ലഭിക്കുക. സബ്‌സിഡി രണ്ട് ഘട്ടങ്ങളായി അനുവദിക്കപ്പെടും. ഒരു ഗ്രാമമോ പ്രദേശമോ സമഗ്രമായി തെങ്ങ് കൃഷിയിലേക്ക് തിരിഞ്ഞാല്‍, ആ ക്ലസ്റ്റര്‍ക്കും ധനസഹായം ലഭ്യമാകും.