ദിവസവും കുടിക്കുന്നത് മൂന്ന് ലിറ്റൽ കൊക്കകോള ; മൂത്രസഞ്ചിയിൽ നിന്നും നീക്കം ചെയ്തത് 35 കല്ലുകൾ ; ഞെട്ടിക്കുന്ന വീഡിയോയുമായി ഡോ. തേല്‍സ് ആൻഡ്രേഡ്

Spread the love

ദിവസവും മൂന്ന് ലിറ്റർ കൊക്കകോള കുടിക്കുന്ന ശീലമുള്ള ഒരാളുടെ മൂത്രസഞ്ചിയില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കിയത് 35 കല്ലുകള്‍.ബ്രസീലിലെ യൂറോളജിസ്റ്റ് ഡോ. തേല്‍സ് ആൻഡ്രേഡ് ആണ് ഇക്കാര്യം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

പഞ്ചസാരയും നിറങ്ങളും കലര്‍ന്ന ഇത്തരം പാനീയങ്ങള്‍ അമിതമായി കുടിക്കുന്നത് വൃക്കയിലെ കല്ലുകള്‍ക്ക് കാരണമാകുമെന്ന മുന്നറിയിപ്പും ഡോക്ടര്‍ പങ്കുവയ്ക്കുന്നുണ്ട്. താന്‍ നീക്കം ചെയ്ത കല്ലുകള്‍ പോലും അദ്ദേഹം വീഡിയോയിലൂടെ കാണിക്കുന്നുണ്ട്. ഇതുവരെ 8.5 ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്.

മൂത്രനാളിയില്‍ കാത്സ്യം അടിഞ്ഞുകൂടുന്ന ഒരു രോഗമാണ് വൃക്കയിലെ കല്ലുകള്‍. വൃക്കയിലെ കല്ലുകള്‍ മൂലം അതി കഠിനമായ വയറു വേദന, ഓക്കാനം, ഛർദ്ദി എന്നിവയ്ക്കും മൂത്രത്തില്‍ രക്തത്തിനും കാരണമാകുന്നു. ചികിത്സിച്ചില്ലെങ്കില്‍, അവ വൃക്ക തകരാറിന് വരെ കാരണമാകും. ഉയർന്ന അളവില്‍ പഞ്ചസാര അടങ്ങിയ കൊക്കകോള അമിതമായി കുടിക്കുന്നത് ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും ഡോക്ടര്‍ വീഡിയോയില്‍ പറയുന്നു. മാത്രമല്ല, കാർബണേറ്റഡ് പാനീയങ്ങളില്‍ ഫോസ്ഫോറിക് ആസിഡ് പോലുള്ള രാസവസ്തുക്കള്‍ നിറഞ്ഞിരിക്കുന്നു, ഇത് വൃക്കകളില്‍ ഒരു അസിഡിക് അന്തരീക്ഷം സൃഷ്ടിക്കുന്നു, ഇത് കഠിനമായ കല്ലുകള്‍ പോലുള്ള മുഴകള്‍ രൂപപ്പെടുന്നതിന് കാരണമാകാം. ആവശ്യത്തിന് ജലാംശം നിലനിർത്തുകയും സോഡയുടെ അമിത ഉപഭോഗം ഒഴിവാക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനാകൂ എന്നും അദ്ദേഹം പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group