അടുക്കളയിലും കുളിമുറിയിലുമാണ് എപ്പോഴും പാറ്റയുടെ ശല്യം കൂടുതലായി ഉണ്ടാവുന്നത്. ഭക്ഷണസാധനങ്ങള്‍ വന്നിരിക്കുന്നു. പാറ്റകള്‍ മൂലമുണ്ടാവുന്ന രോഗങ്ങളും നിരവധിയാണ്. അതിനാല്‍ പാറ്റയെ എങ്ങനെയും തുരത്താനാണ് എല്ലാവരും നോക്കുന്നത്. എന്നാല്‍ എന്തോക്കെ ചെയ്താലും വീണ്ടും വീണ്ടും പാറ്റ വരുന്നു.
അതിന് ഒരു പ്രധാന കാരണം അടുക്കളയില്‍ ഭക്ഷണ സാധനങ്ങള്‍ തുറന്നുവയ്ക്കുന്നതും മാലിന്യങ്ങള്‍ വലിച്ചെറിയുന്നതുമാണ്. അടുക്കള എപ്പോഴും വൃത്തിയോടെ സൂക്ഷിച്ചാല്‍ പാറ്റ ശല്യം കുറയ്ക്കാം. പാറ്റയെ തുരത്താൻ വീട്ടില്‍ തന്നെ ചെയ്യാൻ കഴിയുന്ന ചില പ്രതിവിധികള്‍ നോക്കിയാലോ?
എളുപ്പത്തില്‍ പാറ്റയെ തുരത്താൻ ബോറിക് സോഡ വളരെ നല്ലതാണ്. ചെറിയൊരു പാത്രത്തില്‍ ഒരേയളവില്‍ ബോറിക് സോഡയും പൊടിച്ചെടുത്ത പഞ്ചസാരയും ചേർക്കണം. ശേഷം ഇത് പാറ്റ വരാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലും അടുക്കളയുടെ കോണിലും വിതറി കൊടുക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് പാറ്റയെ എളുപ്പത്തില്‍ നശിപ്പിക്കുന്നു. ബേക്കിംഗ് സോഡ ഉപയോഗിച്ചും പാറ്റയെ എളുപ്പത്തില്‍ ഓടിക്കാൻ കഴിയും. പൊടിച്ചെടുത്ത പഞ്ചസാര പൊടിയും ബേക്കിംഗ് സോഡയും ചേർത്ത നന്നായി മിക്സ് ചെയ്യണം. ശേഷം പാറ്റ വരുന്ന സ്ഥലങ്ങളില്‍ ഇത് വിതറി ഇടാം. പിന്നീട് ഈ ഭാഗത്ത് പാറ്റയുടെ ശല്യം ഉണ്ടാവില്ല. വയണ ഇല, വേപ്പില, ഗ്രാമ്ബൂ, ഏലക്ക എന്നിവയുടെ ഗന്ധം പാറ്റയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയാണ്. ഇത് പൊടിച്ചോ അല്ലാതെയോ ഉപയോഗിക്കാം.