പാറ്റ ശല്യം കൊണ്ട് പൊറുതിമുട്ടിയോ? അടുക്കളയിലെ പാറ്റ ശല്യം ഇല്ലാതാക്കാൻ ഈ കാര്യങ്ങൾ ഒന്നു ചെയ്ത് നോക്കു

Spread the love

മിക്ക വീടുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് പാറ്റ ശല്യം. മാലിന്യങ്ങള്‍ കൂട്ടിയിടുന്നതും ഈർപ്പം ഉണ്ടാകുന്ന സ്ഥലങ്ങളിലുമാണ് പാറ്റകൾ കൂടുതലായി കാണപ്പെടുന്നത്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുന്നു.

വിപണിയിൽ കിട്ടുന്ന പലതരം സ്പ്രേകൾ കൊണ്ടുവന്ന് പാറ്റയെ തുരത്താറുണ്ട്‌. എന്നാൽ ഇതിലടങ്ങിയിരിക്കുന്ന രാസവസ്‌തുക്കൾ മൂലം നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം.

അതുകൊണ്ടുതന്നെ പാറ്റ ശല്യം ഇല്ലാതാക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1.ഭക്ഷണ മാലിന്യങ്ങള്‍ ഒരിക്കലും അടുക്കളയില്‍ സൂക്ഷിക്കരുത്. ഇത് പാറ്റയെ ആകർഷിക്കുകയും അടുക്കളയില്‍ പാറ്റ ശല്യം വർധിക്കുകയും ചെയ്യുന്നു.

2. വീടിനുള്ളില്‍ വിള്ളലുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ഉടൻ അടയ്ക്കാൻ ശ്രദ്ധിക്കണം. ഇതിലൂടെ പുറത്ത് നിന്നും എളുപ്പത്തില്‍ പാറ്റകള്‍ വീടിനുള്ളിലേക്ക് കയറുന്നു.

3. അടുക്കളയില്‍ എപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് സിങ്ക്. മത്സ്യം, മാംസം, പച്ചക്കറികള്‍, പാത്രങ്ങള്‍ തുടങ്ങിയവ സിങ്കിലാണ് കഴുകുന്നത്. ഇത് ഭക്ഷണാവശിഷ്ടങ്ങള്‍ സിങ്കില്‍ തങ്ങി നില്‍ക്കുകയും ജീവികളെ ആകർഷിക്കുകയും ചെയ്യുന്നു.

4. വീടും പരിസരവും എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. വൃത്തിയോടെ കിടക്കുന്ന സ്ഥലങ്ങളില്‍ ഇത്തരം ജീവികള്‍ വരുകയില്ല.

5. അടുക്കളയില്‍ ഭക്ഷണ സാധനങ്ങള്‍ തുറന്ന് വയ്ക്കാൻ പാടില്ല. എവിടെ ഭക്ഷണം കണ്ടാലും അവിടെയൊക്കെ പാറ്റ വരുന്നു.

6. ഭക്ഷണമാലിന്യങ്ങളോടെ അടുക്കളയില്‍ പാത്രങ്ങള്‍ സൂക്ഷിക്കരുത്. ഭക്ഷണം കഴിച്ചതിന് ശേഷം ദീർഘനേരം പാത്രങ്ങള്‍ കഴുകാതെ വയ്ക്കുന്നത് ഒഴിവാക്കാം.

7. ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് അടുക്കളയില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്‌തെന്ന് ഉറപ്പ് വരുത്തണം. രാത്രി സമയങ്ങളിലാണ് കൂടുതലും പാറ്റയുടെ ശല്യം ഉണ്ടാകുന്നത്.