
സ്വന്തം ലേഖകൻ
കുഞ്ഞുങ്ങളെ കളിപ്പിക്കുന്നതിനൊപ്പം ഒരുപാട് ഉമ്മകളും നമ്മൾ സമ്മാനിക്കാറുണ്ട്.എന്നാൽ കുഞ്ഞുങ്ങളുടെ ചെവിയില്‍ ഉമ്മ വയ്ക്കുന്നത് അവരുടെ കേൾവി നഷ്ടപ്പെടാൻ കാരണമാകും.കുഞ്ഞിന്റെ മുഖത്ത് ഉമ്മ വയ്ക്കരുതെന്നും കാലിലോ കൈയിലോ ഒക്കെ ഉമ്മ കൊടുക്കണമെന്നും മുതിര്‍ന്നവര്‍ ഉപദേശിക്കാറുണ്ട്.
ഇത് പലരും കാര്യമാക്കാറില്ലെങ്കിലും ഇങ്ങനെ പറയുന്നതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്. കുട്ടികള്‍ക്ക് ഒരിക്കലും ചെവിയില്‍ ഉമ്മ നല്‍കരുതെന്നാണ് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത്.കാരണം, ഇത് കോക്ലിയര്‍ കിസ് ഇഞ്ചുറിയിലേക്കും കേള്‍വി നഷ്ടത്തിലേക്കും നയിക്കാം. കുഞ്ഞുങ്ങളുടെ ചെവിയില്‍ ഉമ്മവയ്ക്കുമ്ബോള്‍ ഉണ്ടാകുന്ന മര്‍ദ്ദം ടിംപാനിക് പാളിയെ പുറത്തേക്ക് തള്ളി ചെവിയുടെ മധ്യഭാഗത്തുള്ള സ്റ്റേപ്പസ് മാലിയസിന്റെയും ഇൻകസിന്റെയും സ്ഥാനം തെറ്റാൻ കാരണമാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് ചെവിക്കുള്ളിലെ ദ്രാവകം ചോര്‍ന്ന് കോക്ലിയര്‍ ഹെയര്‍ കോശങ്ങള്‍ക്ക് നാശം വരുത്തുകയും സെൻസോറിന്യൂറല്‍ ഹിയറിങ് ലോസ് എന്ന കേള്‍വി നഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യും. ചെവിക്കുള്ളില്‍ മുഴക്കം അനുഭവപ്പെടുന്നതും ചെവി അടഞ്ഞതായി തോന്നുന്നതും ഒക്കെയാണ് ലക്ഷണങ്ങള്‍. ശബ്ദത്തോടുള്ള സഹിഷ്‌ണുതയില്ലായ്‌മ, ഓക്കാനം എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്.
കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല മുതിര്‍ന്നവരുടെ ചെവിയില്‍ അമര്‍ത്തി ഉമ്മ വച്ചാലും കേള്‍വി നഷ്ടമുണ്ടായ സംഭവങ്ങളുണ്ട്.കൃത്യ സമയത്ത് കണ്ടെത്തി ചികിത്സ നല്‍കിയാല്‍ കേള്‍വി നഷ്ടം പരിഹരിക്കാൻ സാധിക്കും.എന്നാല്‍, രോഗം നിര്‍ണയിക്കാതെയും ചികിത്സിക്കാതെയും ഇരിക്കുന്നത് സ്ഥിരമായ കേള്‍വി നഷ്ടത്തിലേക്ക് നയിക്കാം.