കൊച്ചിന്‍ ബിനാലെയുടെ ഭാഗമായി സംസ്ഥാന പുരാരേഖാ വകുപ്പ് മഹാത്മാഗാന്ധി രക്തസാക്ഷിത്വ വാരാചരണ ദിനത്തോടനുബന്ധിച്ച് വൈക്കത്ത് സംഘടിപ്പിച്ച വിവിധ പരിപാടികള്‍ സമാപിച്ചു:മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വൈക്കം ഭാസിയെ നഗരസഭാ അധ്യക്ഷന്‍ അബ്ദുല്‍ സലാം റാവുത്തര്‍ ആദരിച്ചു.

Spread the love

വൈക്കം: കൊച്ചിന്‍ ബിനാലെയുടെ ഭാഗമായി സംസ്ഥാന പുരാരേഖാ വകുപ്പ് മഹാത്മാഗാന്ധി രക്തസാക്ഷിത്വ വാരാചരണ ദിനത്തോടനുബന്ധിച്ച് വൈക്കത്ത് സംഘടിപ്പിച്ച വിവിധ പരിപാടികള്‍ സമാപിച്ചു.

video
play-sharp-fill

സമാപന സമ്മേളനം പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. വൈക്കം സത്യഗ്രഹത്തിന്റെ സന്ദേശങ്ങള്‍ ഇന്നത്തെ കാലഘട്ടത്തില്‍ അത്യന്തം പ്രസക്തമാണെന്നും സാമൂഹിക സമത്വത്തിനും മാനവമൂല്യങ്ങള്‍ക്കും അത് വഴികാട്ടിയാണെന്നും മന്ത്രി പറഞ്ഞു.

വൈക്കം സത്യഗ്രഹ സ്മാരക മ്യൂസിയം ഹാളില്‍ നടന്ന സമ്മേളനം വൈക്കം നഗരസഭ ചെയർമാൻ അബ്ദുല്‍ സലാം റാവുത്തര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് അധ്യക്ഷതവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭ കൗൺസിലർമാരായ ഡി. രഞ്ജിത്കുമാര്‍, റെജിമോള്‍പ്രദീപ്, സംസ്ഥാന പുരാരേഖാ വകുപ്പ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് എസ്. പാര്‍വതി, വൈക്കം സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം സൂപ്രണ്ട് എ.മഞ്ജു, മലയാളം സര്‍വകലാശാല പ്രഫ.ഡോ.

അനില്‍ചേലമ്പ്ര, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ പ്രഫ. വി. കാര്‍ത്തികേയന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തിൽ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വൈക്കം ഭാസിയെ നഗരസഭാ അധ്യക്ഷന്‍ അബ്ദുല്‍ സലാം റാവുത്തര്‍ ആദരിച്ചു.