
കൊച്ചി: കൊച്ചിൻ ഷിപ്പ് യാർഡില്‍ വിവിധ തസ്തികകളില്‍ ജോലി നേടാൻ അവസരം. കമ്ബനി സെക്രട്ടറി, ഇലക്‌ട്രോണിക്‌സ്, നേവല്‍ ആർകിടെക്ച്ചർ എന്നിങ്ങനെ എക്‌സിക്യൂട്ടൂവ് ട്രെയിനി ഒഴിവുകളാണ് വന്നിട്ടുള്ളത്.
താല്‍പര്യമുള്ളവർ കൊച്ചിൻ ഷിപ്പ് യാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്റ്റർ ചെയ്ത് അപേക്ഷ നല്‍കണം.
അവസാന തീയതി: ഒക്ടോബർ 15

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തികയും ഒഴിവുകളും
കൊച്ചിൻ ഷിപ്പ്യാർഡില്‍ എക്‌സിക്യൂട്ടീവ് ട്രെയിനി റിക്രൂട്ട്‌മെന്റ്. കമ്പനി സെക്രട്ടറി, ഇലക്‌ട്രോണിക്‌സ്, നേവല്‍ ആർകിടെക്ച്ചർ വിഭാഗങ്ങളിലായി 07 ഒഴിവുകള്‍.
കമ്ബനി സെക്രട്ടറി = 03
ഇലക്‌ട്രോണിക്‌സ് = 01
നേവല്‍ ആർകിടെക്ച്ചർ = 03
പ്രായപരിധി
27 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാർഥികള്‍ 1998 ഒക്ടോബർ 16ന് ശേഷം ജനിച്ചവരായിരിക്കണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 84,400 രൂപവരെ ശമ്ബളം ലഭിക്കും. വിശദമായ ശമ്ബള വിവരങ്ങള്‍ ചുവടെ നോട്ടിഫിക്കേഷനില്‍ നല്‍കുന്നു.
യോഗ്യത
കമ്പനി സെക്രട്ടറി
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യയുടെ (ICSI) അസോസിയേറ്റ് അംഗത്വം ഉള്ളവരായിരിക്കണം. OR ഐ സി എസ് ഐ നടത്തുന്ന സിഎസ് പ്രൊഫഷണല്‍ പ്രോഗ്രാം വിജയിക്കുകയും, ഐ സി എസ് ഐ പരിശീലന മാർഗ്ഗനിർദ്ദേശങ്ങള്‍ പ്രകാരം 21 മാസത്തെ പ്രായോഗിക പരിശീലനത്തില്‍ കുറഞ്ഞത് 10 മാസമെങ്കിലും പൂർത്തിയാക്കുകയും വേണം. നിയമനം ലഭിച്ച് 15 മാസത്തിനുള്ളില്‍ ICSI-യുടെ അസോസിയേറ്റ് അംഗത്വം നേടിയിരിക്കണം.
ഇലക്‌ട്രോണിക്സ് എക്സിക്യൂട്ടീവ് ട്രെയിനി
AICTE/അനുയോജ്യമായ സ്റ്റാറ്റ്യൂട്ടറി അതോറിറ്റി/സംസ്ഥാന/കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനങ്ങളില്‍ നിന്ന് ഇലക്‌ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദം (65% മാർക്കോടെ)
നേവല്‍ ആർക്കിടെക്ചർ
നേവല്‍ ആർക്കിടെക്ചർ ബിരുദം ( 65% മാർക്കോടെ). ബിരുദങ്ങള്‍ AICTE/അനുയോജ്യമായ സ്റ്റാറ്റ്യൂട്ടറി അതോറിറ്റി/സംസ്ഥാന/കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനങ്ങളില്‍ നിന്നായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവർ കൊച്ചിൻ ഷിപ്പ് യാർഡിന്റെ ഒഫീഷ്യല്‍ വെബ്സെെറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജില്‍ നിന്ന് ഇപ്പോള്‍ വന്നിട്ടുള്ള എക്സിക്യൂട്ടീവ് ട്രെയിനി തസ്തിക തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷൻ വായിച്ച് സംശയങ്ങള്‍ തീർക്കുക. രജിസ്ട്രേഷൻ ചെയ്യാനുള്ള ലിങ്ക് പേജിലുണ്ട്. രജിസ്ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷം അപേക്ഷ ഫോം പൂരിപ്പിച്ച് അപേക്ഷ നല്‍കണം. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കുക.
അപേക്ഷ: https://cochinshipyard.in/careerdetail/career_locations/721