സമയം തീരുന്നു; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ട്രെയിനി; 32 ഒഴിവുകള്‍; ഓണ്‍ലൈനായി അപേക്ഷിക്കാം

Spread the love

കൊച്ചി: കൊച്ചിൻ ഷിപ്പ് യാർഡില്‍ ജോലി നേടാൻ അവസരം. ഡ്രാഫ്റ്റ്‌സ്മാൻ ട്രെയിനി തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്.

ആകെ 32 ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവർക്ക് ആഗസ്റ്റ് 22 വരെ അപേക്ഷ നല്‍കാം.

തസ്തിക & ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡില്‍ ഡ്രാഫ്റ്റ്‌സ്മാൻ ട്രെയിനി റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 32.

ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാൻ ട്രെയിനി (മെക്കാനിക്കല്‍) = 20

ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാൻ ട്രെയിനി (ഇലക്‌ട്രിക്കല്‍) = 13

ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാൻ ട്രെയിനി (ഇലക്‌ട്രോണിക്‌സ്) = 2

പ്രായപരിധി

25 വയസിന് താഴെ പ്രായമുള്ളവർക്കാണ് അവസരം. പ്രായം 2025 ആഗസ്റ്റ് 22 അടിസ്ഥാനമാക്കി കണക്കാക്കും. എസ്.സി, എസ്ടിക്കാർക്ക് 5 വർഷവും, ഒബിസിക്കാർക്ക് 3 വർഷവും അധിക വയസിളവ് ലഭിക്കും.

യോഗ്യത

ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാൻ ട്രെയിനി (ഇലക്‌ട്രോണിക്‌സ്)

എസ്‌എസ്‌എല്‍സി പാസായവരായിരിക്കണം. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡില്‍ നിന്ന് കുറഞ്ഞത് 60% മാർക്ക് നേടി ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌സ് & ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗില്‍ മൂന്ന് വർഷത്തെ ഡിപ്ലോമ, ഡ്രാഫ്റ്റ്‌സ്മാൻഷിപ്പില്‍ വൈദഗ്ധ്യവും സിഎഡിയില്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം.

ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാൻ ട്രെയിനി (മെക്കാനിക്കല്‍)

എസ്‌എസ്‌എല്‍സി പാസായവരായിരിക്കണം. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡില്‍ നിന്ന് കുറഞ്ഞത് 60% മാർക്ക് നേടി മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വർഷത്തെ ഡിപ്ലോമ, ഡ്രാഫ്റ്റ്‌സ്മാൻഷിപ്പില്‍ വൈദഗ്ധ്യവും സിഎഡിയില്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം.

ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാൻ ട്രെയിനി (ഇലക്‌ട്രിക്കല്‍)

എസ്‌എസ്‌എല്‍സി പാസായവരായിരിക്കണം. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡില്‍ നിന്ന് കുറഞ്ഞത് 60% മാർക്ക് നേടി ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വർഷത്തെ ഡിപ്ലോമ, ഡ്രാഫ്റ്റ്‌സ്മാൻഷിപ്പില്‍ വൈദഗ്ധ്യവും സിഎഡിയില്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം.

സ്റ്റൈപ്പന്റ്

പ്രതിമാസ സ്റ്റൈപ്പന്റായി ആദ്യ വർഷം 14000 രൂപയാണ് ലഭിക്കുക. അധിക സമയ ജോലിക്ക് 4500 രൂപ ലഭിക്കും. രണ്ടാം വർഷം ഇത് 20,000 രൂപയായി വർധിക്കും.

അപേക്ഷ

താല്‍പര്യമുള്ളവർ കൊച്ചിൻ ഷിപ്പ് യാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച്‌ അപേക്ഷ നല്‍കാം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്. അത് വായിച്ച്‌ സംശയങ്ങള്‍ തീർക്കുക. 300 രൂപ അപേക്ഷ ഫീസ് അടയ്ക്കണം.

വെബ്‌സൈറ്റ്: https://cochinshipyard.in/careerdetail/career_locations/710