
കൊച്ചി: കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ ജോലി നേടാൻ അവസരം. പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനമാണ് നടക്കുന്നത്.
അപേക്ഷ അവസാനിക്കുന്ന തീയതി മാർച്ച് 27.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിൽ പ്രൊജക്ട് അസിസ്റ്റന്റ് (ലോജിസ്റ്റിക്സ്) റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 01.
കരാർ അടിസ്ഥാനത്തിൽ അഞ്ച് വർഷത്തേക്കാണ് നിയമനം നടക്കുന്നത്.
പ്രായപരിധി
30 വയസുവരെയാണ് പ്രായപരിധി. പ്രായം 2026 മാർച്ച് 27 അടിസ്ഥാനമാക്കി കണക്കാക്കും. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 24,400 രൂപമുതൽ പ്രതിമാസം ശമ്പളം ലഭിക്കും.
യോഗ്യത
ബിഎ ബിരുദം. അല്ലെങ്കിൽ കൊമേഴ്സ്, സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ ഏതിലെങ്കിലും ബിരുദം.
കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന.
കസ്റ്റംസ് ക്ലിയറൻസ് മേഖലയിൽ രണ്ട് വർഷത്തെ എക്സ്പീരിയൻസ്.
തിരഞ്ഞെടുപ്പ്
ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റ്, ഡിസ്ക്രിപ്റ്റീവ് ടെസ്റ്റ്, പവർ പോയിന്റ് പ്രസന്റേഷന് എന്നിവയുണ്ടാവും. ഒരു മണിക്കൂറാണ് പരീക്ഷ ദൈർഘ്യം.
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് അപേക്ഷ ഫീസില്ല. മറ്റുള്ളവർക്ക് 300 രൂപ ഫീസടയ്ക്കണം.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവർ കൊച്ചിൻ ഷിപ്പ് യാർഡ് വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് പ്രോജക്ട് അസിസ്റ്റന്റ് (ലോജിസ്റ്റിക്സ്) റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷൻ വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷ പൂർത്തിയാക്കണം.
അപേക്ഷ: https://cochinshipyard.in/careerdetail/career_locations/757



