
കൊച്ചി: കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിൽ കരാർ നിയമനങ്ങൾക്ക് വിജ്ഞാപനം പുറത്തിറക്കി. വർക്ക്മെൻ തസ്തികയിലാണ് ഒഴിവുകൾ വന്നിട്ടുള്ളത്.
വിവിധ ട്രേഡുകളിൽ അവസരമുണ്ട്. യോഗ്യരായവർക്ക് ഫെബ്രുവരി 7ന് മുൻപായി അപേക്ഷ നല്കാം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊച്ചിന് ഷിപ്പ് യാർഡ് ലിമിറ്റഡിൽ വർക്ക്മെൽ റിക്രൂട്ട്മെന്റ്. കരാർ അടിസ്ഥാനത്തിൽ താല്ക്കാലിക നിയമനമാണ് നടക്കുന്നത്.
ഫാബ്രിക്കേഷൻ അസിസ്റ്റന്റ്, ഔട്ട്ഫിറ്റ് അസിസ്റ്റന്റ് തസ്തികകളിലായി ആകെ ഒഴിവുകൾ 260.
ട്രേഡുകൾ
ഷീറ്റ് മെറ്റൽ വർക്കർ
വെൽഡർ
ഫിറ്റർ
മെക്കാനിക്ക് ഡീസൽ
മെക്കാനിക് (മോട്ടോർ വെഹിക്കിൾ)
മെഷിനീസ്റ്റ്
ഇലക്‌ട്രീഷ്യൻ
ഇലക്‌ട്രോണിക്സ് മെക്കാനിക്
ഇൻസ്ട്രുമെന്റ് മെക്കാനിക്
പ്ലംബർ
പെയിന്റർ
പ്രായപരിധി
45 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാനാവും. പ്രായം 2026 ഫെബ്രുവരി 7 അടിസ്ഥാനമാക്കി കണക്കാക്കും.
എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 23,300 രൂപമുതൽ 24,800 രൂപവരെയാണ് ശമ്പളം ലഭിക്കുക.
ഒന്നാം വർഷം 23,300 രൂപയും, രണ്ടാം വർഷം 24,000 രൂപയും, മൂന്നാം വർഷം 24,800 രൂപയും എന്നിങ്ങനെയാണ് ശമ്പള വർധനവ്.
യോഗ്യത
എസ്‌എസ്‌എൽസി വിജിയിച്ചിരിക്കണം.
ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ (ITI-NTC) സർട്ടിഫിക്കറ്റ് നേടിയിരിക്കണം.
ബന്ധപ്പെട്ട ജോലിയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ എക്സ്പീരിയൽസ് ആവശ്യമാണ്.
തിരഞ്ഞെടുപ്പ്
അപേക്ഷകർ ഓൺലൈൻ പരീക്ഷ, പ്രാക്ടിക്കല് ടെസ്റ്റ് എന്നിവയ്ക്ക് ഹാജരാവണം. ഓണ്ലൈന് ടെസ്റ്റിന് ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണുണ്ടാവുക. പ്രാക്ടിക്കൽ ടെസ്റ്റ് ബന്ധപ്പെട്ട ട്രേഡുകളിൽ നടത്തും.
അപേക്ഷ ഫീസ്
600 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവർ കൊച്ചിൻ ഷിപ്പ് യാർഡിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജിൽ നിന്ന് വർക്ക്മെൻ റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷൻ വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷിക്കാം. സംശയങ്ങൾക്ക് ചുവടെ നല്കിയ നോട്ടിഫിക്കേഷൻ കാണുക.
അപേക്ഷ: https://cochinshipyard.in/careerdetail/career_locations/750



