കൊച്ചിൻ ഷിപ്പ്യാര്‍ഡില്‍ വര്‍ക്‌മെൻ; 132 ഒഴിവുകള്‍; അപേക്ഷ ജനുവരി 12 വരെ

Spread the love

കൊച്ചി: കൊച്ചിൻ ഷിപ്പ്യാർഡില്‍ വർക്മെൻ കേഡറില്‍ 132 ഒഴിവില്‍ സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

video
play-sharp-fill

വെബ്സൈറ്റ്: www.cochinshipyard.in.

തസ്തിക, വിഭാഗം, യോഗ്യത

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീനിയർ ഷിപ് ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്സ്, ഇൻസ്ട്രുമെൻറേഷൻ): 60% മാർക്കോടെ മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍/ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ്/ഇലക്‌ട്രോണിക്സ്/ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെൻറേഷൻ എൻജിനീയറിങ്ങില്‍ 3 വർഷ ഡിപ്ലോമ, 2 വർഷ പരിചയം.

ജൂനിയർ ടെക്നിക്കല്‍ അസിസ്റ്റന്റ് (മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്സ്, സിവില്‍, ഇൻസ്ട്രുമെന്റേഷൻ): 60% മാർക്കോടെ മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍/ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ്/ഇലക്‌ട്രോണിക്സ്/ഇലക്‌ട്രോണിക്സസ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/സിവില്‍/ ഇൻസ്ട്രുമെൻറേഷൻ എൻജിനീയറിങ്ങില്‍ 3 വർഷ ഡിപ്ലോമ, 4 വർഷ പരിചയം.

ലബോറട്ടറി അസിസ്റ്റന്റ് (മെക്കാനിക്കല്‍): 60% മാർക്കോടെ മെക്കാനിക്കല്‍/മെറ്റലർജിക്കല്‍ എൻജിനീയറിങ്ങില്‍ 3 വർഷ ഡിപ്ലോമ അല്ലങ്കില്‍ 4 എൻ.ഡി.ടി മെത്തേഡുകളില്‍ പി.സി.എൻ/ ഐ.എസ്.എൻ.ടി/എ.എസ്.എൻ.ടി ലെവല്‍ II യോഗ്യത, 4 വർഷ പരിചയം.

ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കല്‍): 60% മാർക്കോടെ ബി.എസ്.സി കെമിസ്ട്രി, 4 വർഷ പരിചയം.

സ്റ്റോർ കീപ്പർ: ബിരുദം, പിജി ഡിപ്ലോമ ഇൻ മെറ്റീരിയല്‍സ് മാനേജ്മെന്റ് അല്ലങ്കില്‍ മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍ എൻജിനീയറിങ് ഡിപ്ലോമ, 4 വർഷ പരിചയം.

അസിസ്റ്റന്റ്: 60% മാർക്കോടെ ആർട്സ് (ഫൈൻ ആർട്സ്/പെർഫോമിങ് ആർട്സ് ഒഴികെ)/സയൻസ്/കൊമേഴ്സ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദം, 4 വർഷ പരിചയം.

പ്രായം: 35 കവിയരുത്. ശമ്ബളം: അസിസ്റ്റന്റ് തസ്തികയില്‍ 22,500-73,750 രൂപ, മറ്റു തസ്തികകളില്‍ 23,500-77,000 രൂപ.

അപേക്ഷ ഫീസ്: 700 രൂപ. ഓണ്‍ലൈനായി അടയ്ക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസില്ല. തിരഞ്ഞെടുപ്പ്: ഓണ്‍ലൈൻ എഴുത്തു പരീക്ഷ, പ്രാക്ടിക്കല്‍ ടെസ്റ്റ് എന്നിവ മുഖേന.