video
play-sharp-fill

കൊച്ചിയിലെ റോഡുകൾ ഗതാഗത യോഗ്യമാക്കാൻ അമേരിക്കയിൽ നിന്ന് ആള് വരണോ ; കോർപ്പറേഷനെ പരിഹസിച്ച് ഹൈക്കോടതി

കൊച്ചിയിലെ റോഡുകൾ ഗതാഗത യോഗ്യമാക്കാൻ അമേരിക്കയിൽ നിന്ന് ആള് വരണോ ; കോർപ്പറേഷനെ പരിഹസിച്ച് ഹൈക്കോടതി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ഗതാഗത യോഗ്യമാക്കാത്തതിൽ കോർപ്പറേഷനെപരിഹസിച്ച് ഹൈക്കോടതി. കൊച്ചിയിലെ റോഡുകൾ നന്നാക്കാൻ അമേരിക്കയിൽ നിന്നും ആളുവരണോ എന്നാണ് കോടതി പരിഹാസ രൂപേണ ചോദിച്ചത്. നവംബർ 15നകം റോഡുകൾ ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ പരിഗണിക്കുമ്പോഴാണ് കോർപ്പറേഷനെതിരേ ഹൈക്കോടതി വീണ്ടും വിമർശനം ഉന്നയിച്ചത്. കൊച്ചിയിലെ റോഡുകൾ സഞ്ചാര യോഗ്യമാക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഹർജി പരിഗണിച്ചപ്പോൾ കോർപ്പറേഷന് വേണ്ടി ഹാജരാകേണ്ടിയിരുന്ന അഭിഭാഷകൻ കോടതിയിൽ ഹാജരായില്ല. കൊച്ചിയിലെ മോശം റോഡുകളുടെ പേരിൽ മുൻപും ഹൈക്കോടതി രൂക്ഷ വിമർശനങ്ങൾ ഉയർത്തിയിരുന്നു