സമയം തീരുന്നു; കൊച്ചിൻ പോര്‍ട്ട് ട്രസ്റ്റില്‍ ജോലിയവസരം; 25,000 രൂപ ശമ്പളം വാങ്ങാം; സെപ്റ്റംബർ 12 ന് മുൻപായി അപേക്ഷിക്കാം

Spread the love

കൊച്ചി: കൊച്ചിൻ പോർട്ട് ട്രസ്റ്റില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി കഴിയുന്നു. സെക്രട്ടേറിയല്‍ അസിസ്റ്റന്റ് തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ് വന്നിട്ടുള്ളത്.

video
play-sharp-fill

ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന പോസ്റ്റുകളാണിവ. ഉദ്യോഗാർഥികള്‍ കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.

അവസാന തീയതി: സെപ്റ്റംബർ 12

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തിക & ഒഴിവ്

കൊച്ചിൻ പോർട്ട് ട്രസ്റ്റില്‍ സെക്രട്ടേറിയല്‍ അസിസ്റ്റന്റ്. ആകെ ഒഴിവുകള്‍ 03.

പ്രായപരിധി

35 വയസിന് താഴെ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാവുക.

യോഗ്യത

അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഡിഗ്രി കഴിഞ്ഞിരിക്കണം. ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് (H) & ഇംഗ്ലീഷ് ഷോർട്ട് ഹാൻഡ് (L)/ സ്‌റ്റെനോഗ്രാഫർ, സെക്രട്ടേറിയല്‍ അസിസ്റ്റന്റ് കോഴ്‌സ് കഴിഞ്ഞവരായിരിക്കണം.

സ്റ്റെനോഗ്രാഫർ / പേഴ്‌സണല്‍ അസിസ്റ്റന്റ് / എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് അല്ലെങ്കില്‍ ഒരു ഇൻഡസ്ട്രിയല്‍ / കൊമേഴ്‌സ്യല്‍ / ഗവണ്‍മെന്റ് സ്ഥാപനത്തില്‍ പേഴ്‌സണല്‍ സ്റ്റാഫ് എന്നീ നിലകളില്‍ ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വർഷത്തെ പരിചയം ഉള്ളവരായിരിക്കണം.

കമ്ബ്യൂട്ടർ ആപ്ലിക്കേഷനില്‍ പ്രാവീണ്യം അഭികാമ്യം.

ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.

തെരഞ്ഞെടുപ്പ്

എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവ നടത്തിയാണ് തെരഞ്ഞെടുപ്പ്. ശേഷം ഡോക്യുമെന്റ് വെരിഫിക്കേഷൻ നടത്തി അന്തിമ ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തും.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 25,000 രൂപ ശമ്പളമായി ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവർ കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ വെബ്‌സൈറ്റായ www.cochinport.gov.in സന്ദർശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് വിജ്ഞാപനം കാണുക. ശേഷം നോട്ടിഫിക്കേഷൻ പൂർണ്ണമായും വായിച്ച്‌ മനസിലാക്കി തന്നിരിക്കുന്ന മാതൃകയില്‍ അപേക്ഷ പൂർത്തിയാക്കുക. അവസാന തീയതി സെപ്റ്റംബർ 12.

Website: https://www.cochinport.gov.in/