കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയില്‍ ജോലിയവസരം; ലക്ഷങ്ങളാണ് ശമ്പളം; 40 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം

Spread the love

കൊച്ചി: കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയില്‍ ജോലി നേടാന്‍ അവസരം. വിവിധ മാനേജര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്.

video
play-sharp-fill

താല്‍പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 16 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയില്‍- സീനിയര്‍ മാനേജര്‍, ഐടി മാനേജര്‍, കോര്‍പ്പറേറ്റ് ലീഗല്‍ മാനേജര്‍ റിക്രൂട്ട്‌മെന്റ്.

മൂന്ന് തസ്തികകളിലുമായി ഓരോ ഒഴിവുകളാണ് വന്നിട്ടുള്ളത്.

പ്രായപരിധി

സീനിയര്‍ മാനേജര്‍ = 45 വയസുവരെ.

ഐടി മാനേജര്‍ = 40 വയസുവരെ.

കോര്‍പ്പറേറ്റ് ലീഗല്‍ മാനേജര്‍ = 40 വയസുവരെ.

യോഗ്യത

സീനിയര്‍ മാനേജര്‍

ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയും, പിജി/ എംബിഎ എന്നീ യോഗ്യത വേണം.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് ഷിപ്പ് ബ്രോക്കേഴ്‌സ് അല്ലെങ്കില്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടില്‍ നിന്ന് പരീക്ഷ വഴി നേടിയ പ്രൊഫഷണല്‍ അംഗത്വം.

ബിസിനസ് ഡെവലപ്‌മെന്റ് മേഖലയില്‍ ഏഴ് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

ഐടി മാനേജര്‍

ബിഇ/ ബിടെക് (കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിങ്/ ഐടി ഫസ്റ്റ് ക്ലാസ് ബിരുദം.

കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിങ്ങ്/ ഐടി എന്നിവയില്‍ പിജിയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

അഞ്ച് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

കോര്‍പ്പറേറ്റ് ലീഗല്‍ മാനേജര്‍

നിയമത്തില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഡിഗ്രി.

കോര്‍പ്പറേറ്റ്/ മാരിടൈം ലോയില്‍ പിജി.

ലീഗല്‍ മേഖലയില്‍ അഞ്ച് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

ശമ്പളം

സീനിയര്‍ മാനേജര്‍ = പ്രതിമാസം 1,60,000 രൂപ ശമ്പളമായി ലഭിക്കും.

ഐടി മാനേജര്‍ = പ്രതിമാസം 1,20,000 രൂപ ശമ്പളമായി ലഭിക്കും.

കോര്‍പ്പറേറ്റ് ലീഗല്‍ മാനേജര്‍ = പ്രതിമാസം 1,20,000 രൂപ ശമ്പളമായി ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് മാനേജര്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുത്ത് ഓണ്‍ലൈനായി അപേക്ഷിക്കുക. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച്‌ സംശയങ്ങള്‍ തീര്‍ക്കുക.

അപേക്ഷ: https://www.cochinport.gov.in/