കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയില്‍ ജോലിയവസരം; അപേക്ഷ ആഗസ്റ്റ് 12 വരെ; ഉടൻ അപേക്ഷിക്കാം

Spread the love

കൊച്ചി: കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയില്‍ ജോലി നേടാന്‍ അവസരം. തുറമുഖ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിന്‍ പോര്‍ട്ടില്‍ അപ്രന്റീസ് തസ്തികയിലാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്.

കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ക്ക് ആഗസ്റ്റ് 12ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

തസ്തിക & ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയില്‍ അപ്രന്റീസ്. ആകെ 10 ഒഴിവുകള്‍. ഒരു വര്‍ഷത്തേക്കാണ് അപ്രന്റീസ് കാലാവധി.

ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് = 04 ഒഴിവ്
ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് = 04 ഒഴിവ്
മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് = 02 ഒഴിവ്

പ്രായപരിധി

18 വയസ് മുതല്‍ 24 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

ശമ്പളം

അപ്രന്റീസ് പോസ്റ്റില്‍ പ്രതിമാസ സ്റ്റൈപ്പന്റ് അനുവദിക്കും. 9000 രൂപയാണ് നിലവിലെ സ്റ്റൈപ്പന്റ്.

യോഗ്യത

ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ്

ലോജിസ്റ്റിക്‌സില്‍ ബിവോക് അറുപത് ശതമാനം മാര്‍ക്കോടെ. അല്ലെങ്കില്‍ അറുപത് ശതമാനം മാര്‍ക്കോടെ ബിബിഎ.

ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്

60 ശതമാനം മാര്‍ക്കില്‍ കുറയാതെ അക്കൗണ്ടിങ് ബികോം.

അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ ടാക്‌സേഷനില്‍ ബികോം.

മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്

60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിഎസ് സി.

തെരഞ്ഞെടുപ്പ്

മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഇവരെ നേരിട്ടുള്ള ഇന്റര്‍വ്യൂവിന് വിളിപ്പിക്കും.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.