
സ്വന്തം ലേഖകൻ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യുവതിയുടെ ബോംബ് ഭീഷണി. തൃശൂർ സ്വദേശിനിയായ യുവതിയാണ് ബോംബ് ഭീഷണി മുഴക്കിയത്. ഇതോടെ നെടുമ്പാശേരിയിൽ നിന്നും മുംബൈയിലേക്കുള്ള വിമാനം പുറപ്പെടാൻ വൈകി.
മുംബൈയിലേക്കുള്ള വിമാനമാണ് വൈകിയത്. ഇൻഡിഗോ വിമാനത്തിൽ മുംബൈയ്ക്കു പോകാനെത്തിയ യുവതിയാണ് സുരക്ഷാ പരിശോധനക്കിടെ ബാഗേജിൽ ബോംബാണെന്ന് പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനെ തുടർന്ന് സുരക്ഷാ പരിശോധനയുടെ ഭാഗമായി വിമാനത്തിൽ വീണ്ടും പരിശോധ നടത്തുകയായിരുന്നു. സംഭവത്തിൽ യുവതിയെ നെടുമ്പാശേരി പൊലീസിന് കൈമാറി. യുവതിയെ കൂടുതൽ ചോദ്യം ചെയ്യും.