
കൊച്ചി: മധ്യകേരളത്തിലെ ആരോഗ്യ മേഖലയുടെ ദീർഘകാല ആവശ്യമായിരുന്ന കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റര്‍ ഒടുവില്‍ യാഥാർഥ്യമായി.
449 കോടി രൂപ ചെലവില്‍ നിർമിച്ച കൊച്ചിൻ ക്യാൻസർ സെന്ററിന്റെ ഉദ്ഘാടനം കളമശേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേരളം മുന്നോട്ടു കുതിക്കുന്നതിന് പ്രധാന തടസം സാമ്പത്തിക പ്രശ്നമായിരുന്നുവെന്നും ബജറ്റിന് പുറത്ത് ധനസ്രോതസ് ഉണ്ടെങ്കിലെ ആവശ്യങ്ങള്‍ നിറവേറ്റാൻ കഴിയുവെന്ന ചിന്തയില്‍ നിന്നാണ് കിഫ്ബിയെ പുനരുജ്ജീവിപ്പിക്കുന്നതിന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കിഫ്ബിയിലൂടെ കേരളത്തിന്റെ നിരവധി ആവശ്യങ്ങള്‍ നിറവേറ്റി. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും അതിന്റെ സാക്ഷ്യപത്രം കാണാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യാഭ്യാസ രംഗത്തും കേരളത്തില്‍ വലിയ മുന്നേറ്റം ഉണ്ടായി. ആരോഗ്യരംഗത്ത് കിഫ്ബിയുടെ സംഭാവനകള്‍ വളരെ വലുതാണ്. തീരദേശ ഹൈവേ , മലയോര ഹൈവേ എന്നിവയ്ക്ക് സംസ്ഥാന സർക്കാരാണ് പണം ചെലവഴിക്കുന്നത്. അതിന് 10,000 കോടി രൂപയാണ് കിഫ്ബി വഴി ചെലവഴിക്കുന്നത്.
ഇതേ കിഫ്ബിയില്‍ നിന്നു തന്നെയാണ് കൊച്ചിൻ ക്യാൻസർ സെന്ററിനും പണം നല്‍കിയത് .മധ്യ കേരളത്തിലെ മികച്ച ക്യാൻസർ ചികിത്സാ കേന്ദ്രമാക്കി സിസിആര്‍സിയെ മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജീവിതശൈലി രോഗങ്ങള്‍ ഒഴിവാക്കാൻ എല്ലാവരും മുൻകരുതല്‍ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.



