ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ‘പേരില്‍’ ഒതുങ്ങി; ഓണവിപണി ലക്ഷ്യമിട്ട് വ്യാജ വെളിച്ചെണ്ണ വീണ്ടും വിപണിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന പേരില്‍ ഒതുങ്ങിയതോടെ ഓണവിപണി ലക്ഷ്യമിട്ട് വ്യാജ വെളിച്ചെണ്ണ വീണ്ടും വിപണിയിൽ എത്തി. ബ്രാന്‍ഡുകള്‍ പേരുമാറ്റിയാണ് എത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേര ഫെഡിന്റെ കേര വെളിച്ചെണ്ണയെന്ന് തെറ്റിദ്ധരിപ്പിച്ച് 41 ബ്രാന്‍ഡുകള്‍ വിറ്റഴിക്കപ്പെടുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് മുൻപ് കണ്ടെത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവ നിരോധിച്ചതോടെയാണ് വ്യാജ വെളിച്ചെണ്ണ മറ്റ് ബ്രാന്‍ഡുകളിലാണ് ഇറക്കുന്നത്. 80 ശതമാനവും മാറാ രോഗങ്ങള്‍ക്ക് സാദ്ധ്യതയുള്ള വിഷ വസ്തുക്കള്‍ ചേര്‍ത്താണ് വ്യാജ വെളിച്ചെണ്ണ നിര്‍മിക്കുക.
ഇത്തരം നൂറിലധികം വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ ഉത്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ തടഞ്ഞുവെങ്കിലും പേരുമാറ്റി എത്തുന്നതിനാല്‍ അധികൃതര്‍ നിസഹായരാണ് ഇപ്പോൾ.
ലിറ്ററിന് 60 രൂപ വിലയുള്ള ലിക്വിഡ് പാരാഫിന്‍ എന്ന രാസ പദാര്‍ത്ഥത്തില്‍ നാളികേരത്തിന്റെ ഫ്ളേവര്‍ ചേര്‍ത്താണ് വ്യാജ വെളിച്ചെണ്ണ നിര്‍മ്മിക്കുന്നത്.
മധുര, കോയമ്ബത്തൂര്‍, ബാംഗ്ളൂര്‍ തുടങ്ങിയിടങ്ങളിലെ വന്‍കിട മരുന്നു നിര്‍മ്മാണ ശാലകളില്‍ നിന്നും ഉപയോഗ്യ ശൂന്യമായ ലിക്വിഡ് പാരഫിന്‍ ലഭിക്കും. ഇവ ത്വക്ക് രോഗങ്ങള്‍ക്ക് പുറമേ മാത്രം പുരട്ടാന്‍ ഉപയോഗിക്കുന്നതാണ്.
പാരഫിന്‍ ഉള്ളില്‍ ചെന്നാല്‍ കുടല്‍ കാന്‍സര്‍ ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ പിടിപെടുവാനുള്ള സാദ്ധ്യതയുണ്ട്.
വ്യാജനല്ലെങ്കിലും തൃശൂരിലെ മില്ലുകളില്‍ നിന്നുള്ള ലൂസ് വെളിച്ചെണ്ണ വിപണിയില്‍ കിലോയ്ക്ക് 200 രൂപയില്‍ താഴെ ലഭിക്കും. കൊഴുപ്പ് മാറ്റിയതാണെന്ന വ്യത്യാസമേയുള്ളു.