
കോട്ടയം തലപ്പലം പഞ്ചായത്ത് ഓഫിസിൽ എത്തുന്നവരെ സ്വീകരിക്കാൻ ഫ്രണ്ട് ഓഫിസില്‍ രണ്ട് എട്ടടി മൂര്‍ഖന്മാർ; അപ്രതീക്ഷിത അതിഥിയെക്കണ്ട് ഞെട്ടി ജീവനക്കാർ
സ്വന്തം ലേഖകൻ
കോട്ടയം: പഞ്ചായത്ത് ഓഫിസിലേക്ക് അപേക്ഷ കൊടുക്കാനെത്തുമ്പോൾ കാണുന്നത് മൂർഖൻ പാമ്പിനെ. കേൾക്കുമ്പോൾ ഞെട്ടലുണ്ടാകുമെങ്കിലും കോട്ടയം ജില്ലയിലെ തലപ്പലം പഞ്ചായത്ത് ഓഫിസില്‍ നിന്ന് അത്തരത്തിൽ രണ്ട് മൂര്‍ഖന്‍ പാമ്പുകളെയാണ് വിദഗ്ധനായ പാമ്പ് പിടുത്തക്കാർ പിടികൂടിയത്. രണ്ട് വലിയ എട്ടടി മൂര്‍ഖന്മാരെയാണ് പഞ്ചായത്തിന്റെ ഫ്രണ്ട് ഓഫിസില്‍ കണ്ടത്.
ഓഫിസ് ജീവനക്കാരന്‍ ജോജോ തോമസ് അപേക്ഷകള്‍ സെക്‌ഷനുകളിലേക്കു കൈമാറാന്‍ പോയി തിരിച്ചെത്തിയപ്പോഴാണ് രണ്ട് മൂര്‍ഖന്‍ പാമ്പുകള്‍ ഓഫിസിനുള്ളിലൂടെ ഇഴഞ്ഞുപോകുന്നത് കണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെട്ടന്നുതന്നെ ജോജോ പ്രസിഡന്റ് അനുപമ വിശ്വനാഥിനെയും മറ്റ് ജീവനക്കാരെയും വിവരമറിയിച്ചു. പ്രസിഡന്റ് വിവരമറിയിച്ചതിനെ തുടര്‍ന്ന് പാമ്പുപിടുത്തത്തില്‍ വിദഗ്ധനായ തലപ്പലം സ്വദേശി ഇടത്തില്‍ ജോബി എത്തി പാമ്പുകളെ പിടികൂടുകയായിരുന്നു.
വനം വകുപ്പില്‍ വിവരമറിയിച്ചെന്ന് പ്രസിഡന്റ് അനുപമ വിശ്വനാഥ് പറഞ്ഞു. ഇത്രയും തിരക്കേറിയ സ്ഥലത്ത് പാമ്ബ് എങ്ങനെ കടന്നുകൂടിയെന്ന് അറിയില്ലെന്ന് ജീവനക്കാര്‍ പറയുന്നു.
ജീവനക്കാര്‍ ഇല്ലാത്ത സമയത്ത് പാമ്പുകള്‍ എത്തിയതാകാമെന്നാണ് നിഗമനം. എന്തായാലും പാമ്പുകള്‍ ആരെയും കടിച്ചില്ലെന്ന ആശ്വാസത്തിലാണ് ജീവനക്കാര്‍.