ലോക് ഡൗണ്‍ ; അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്ത് മെയ് എട്ടിന് ലോക് ഡൗണ്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. ഇതിനായി ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി.എസ്. സ്വര്‍ണ്ണമ്മയെ നോഡല്‍ ഓഫീസറായി നിയോഗിച്ചു.

പായിപ്പാട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ തൊഴിലാളികളുടെ താമസം, ഭക്ഷണം, കോവിഡ് ബാധിച്ചവരുടെ സംരക്ഷണം തുടങ്ങിയവയില്‍ തൊഴിലുടമകള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. തൊഴിലിടങ്ങളില്‍ തന്നെ താമസിച്ച് തൊഴില്‍ ചെയ്യുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തണം. മറ്റു സ്ഥലങ്ങളില്‍ പോയി ജോലി ചെയ്യേണ്ടവര്‍ക്കായി നിലവില്‍ തൊഴിലുടമകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള യാത്രാ സൗകര്യം തുടരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പായിപ്പാട് കോവിഡ് ബാധിച്ച അതിഥി തൊഴിലാളികളെ പ്രത്യേകമായി ഒരു സ്ഥലത്ത് താമസിപ്പിച്ചിരിക്കുന്നത് നല്ല മാതൃകയാണെന്നും മറ്റു സ്ഥലങ്ങളിലും ഇതേ രീതി പിന്തുടരാവുന്നതാണെന്നും കളക്ടര്‍ പറഞ്ഞു.

തൊഴിലാളികളുടെ വിവര ശേഖരണവും അവരുടെ ആശങ്ക അകറ്റുന്നതിനായുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ജില്ലാ ലേബര്‍ ഓഫീസാണ് ഈ നടപടികള്‍ ഏകോപിപ്പിക്കുന്നത്. ക്യാമ്പുകളില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനുവേണ്ട നടപടികള്‍ക്കായി തൊഴില്‍, പൊതുവിതരണ വകുപ്പുകളെ ചുമതലപ്പെടുത്തി.

അതിഥിതൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി ജില്ലാ കളക്ടര്‍ ചെയര്‍പേഴ്സണും ജില്ലാ ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്‌സ്‌മെന്റ്) കണ്‍വീനറുമായി ജില്ലാതല മോണിട്ടറിംഗ് സെല്‍ രൂപീകരിച്ചു.