video

00:00

കർഷക ദുരിതം -തിരുവോണത്തിന് കോൺഗ്രസ് ഉപവസിയ്ക്കും

കർഷക ദുരിതം -തിരുവോണത്തിന് കോൺഗ്രസ് ഉപവസിയ്ക്കും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: റബ്ബർ, നെല്ല്, ക്ഷീരകർഷകരുടെ ദുരിതത്തിൽ അനുഭാവം പ്രകടിപ്പിച്ചും, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക വഞ്ചനയിൽ പ്രതിഷേധിച്ചും, തിരുവോണനാളിൽ കോട്ടയം ഗാന്ധിസ്ക്വയറിൽ കോൺഗ്രസ് നേതാക്കൾ ഉപവാസമിരിയ്ക്കും.

കെ.പി.സി.സി. വൈസ് പ്രസിഡൻ്റ് ജോസഫ് വാഴയ്ക്കൻ, ഡി.സി.സി.പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ അഡ്വ.ടോമി കല്ലാനി, ഡോ.പി.ആർ.സോനാ എന്നിവരാണ് ഉപവാസമനുഷ്ടിക്കുന്നത്. ഉപവാസ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് കൊണ്ട് ജില്ലയിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 16 കേന്ദ്രങ്ങളിൽ അന്നേ ദിവസം സത്യഗ്രഹസമരം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉല്പന്നങ്ങളുടെ വിലത്തകർച്ച കർഷകരുടെ നിലനില്പിനെ തന്നെ അപകടത്തിലാക്കിയിരിക്കുകയാണ്. ഒപ്പം തുടർച്ചയായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും കർഷകരെ വേട്ടയാടുകയാണ്. ജില്ലയിലെ കർഷകർ കേന്ദ്ര-കേരള സർക്കാരുകളുടെ നടപടികൾ മൂലം ഉന്മൂലനാശത്തിലായെന്ന് നേതാക്കൾ പറഞ്ഞു.

റബ്ബർ ആക്ട് ഭേദഗതിയും, റബ്ബർ ബോർഡ് വിഹിതം വെട്ടിക്കുറച്ച നടപടിയും റബ്ബർ മേഖലയെ ഞെരിച്ചുകൊല്ലുന്നതാണ്. സംസ്ഥാന സർക്കാർ റബ്ബർ ഉല്പാദന പ്രോത്സാഹന പദ്ധതി പ്രകാരമുള്ള ധനസഹായം 6 മാസമായി നല്കുന്നില്ല.

പ്രളയംമൂലം അപ്പർ കുട്ടനാട്ടിൽ ആയിരക്കണക്കിന് ഹെക്ടർ നെൽ കൃഷി നശിച്ചിട്ടും സംസ്ഥാന സർക്കാർ യാതൊരു സഹായവും പ്രഖ്യാപിച്ചിട്ടു പോലുമില്ല. കോവിഡ് ഭീതി മൂലം ക്ഷീരകർഷകർക്ക് പല പ്രദേശങ്ങളിലും പാല് വില്ക്കുവാൻ കഴിയാത്ത സാഹചര്യമാണ്. ഇത്തരം പ്രശ്നങ്ങളിൽ തികഞ്ഞ അനാസ്ഥയാണ് കേന്ദ്ര-കേരള സർക്കാർ കാട്ടുന്നത്.

റബ്ബർ ഉല്പാദന പ്രോത്സാഹന പദ്ധതി ധനസഹായ കുടിശ്ശിക ഉടൻ നല്കുക, ഈ പദ്ധതി പ്രകാരമുള്ള താങ്ങുവില കിലോഗ്രാമിന് 250 രൂപയാക്കി ഉയർത്തുക, പ്രളയംമൂലം നെൽകൃഷി നശിച്ച കർഷകർക്ക് ഏക്കറിന് ഇരുപത്തി അയ്യായിരം രൂപയെങ്കിലും അടിയന്തര സഹായം നല്കുക,

ക്ഷീരകർഷകർക്ക് സൗജന്യമായി കാലിതീറ്റ വിതരണം ചെയ്യുക, കൊറോണ രോഗത്തിൻ്റെ പശ്ചാത്തലത്തിൽ കാർഷിക വായ്പകളുടെ പലിശ പൂർണ്ണമായും ഇളവു നല്കുക, ബാങ്ക് വായ്പകളുടെ മൊറോട്ടോറിയം ഈ സാമ്പത്തിക വർഷം മുഴുവൻ നീട്ടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസസമരമെന്ന് ഡി.സി.സി.പ്രസിഡൻ്റ് ജോഷി ഫിലിപ്പ് പറഞ്ഞു.