play-sharp-fill
കോഴിക്കോട്ടെ കൊവിഡ് മരണം ‘ഗുജറാത്തിൽ പോയി’ മടങ്ങിയെത്തിയപ്പോൾ വൈറലായി: കൗമുദി ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രം ഗുജറാത്തിലെ ദുരിതത്തിൻ്റെ ‘നേർക്കാഴ്ചയായി’

കോഴിക്കോട്ടെ കൊവിഡ് മരണം ‘ഗുജറാത്തിൽ പോയി’ മടങ്ങിയെത്തിയപ്പോൾ വൈറലായി: കൗമുദി ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രം ഗുജറാത്തിലെ ദുരിതത്തിൻ്റെ ‘നേർക്കാഴ്ചയായി’

സ്വന്തം ലേഖകൻ

കോഴിക്കോട്: കൊവിഡ് കാലത്ത് സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ സജീവമാണ്. പല വാർത്തകളിലും ഒരു ശതമാനം പോലും സത്യം ഉണ്ടാകില്ല. ഇത്തരം വാർത്തകൾ ഉടൻ തന്നെ സോഷ്യൽ മീഡിയ തകർത്ത് കൊടുക്കാറുമുണ്ട്. ഉത്തരേന്ത്യയിലെ പല വാർത്തകളുമാണ് പ്രചരിക്കുന്നത്. ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു വാർത്തയുടെ സത്യമാണ് ഇപ്പോൾ പുറത്ത് വരുന്നത്.


സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ രൂക്ഷമായതോടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ അടക്കം ചെയ്യുകയാണ് പലയിടത്തും. ഇത്തരത്തില്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ ശ്‌മശാനത്തില്‍ മൃതദേഹങ്ങള്‍ ഒരുമിച്ച്‌ അടക്കം ചെയ്യുന്ന ചിത്രം കേരളകൗമുദി ഏപ്രില്‍ 20ന് പ്രസിദ്ധീകരിച്ചിരുന്നു. കേരളകൗമുദി കോഴിക്കോട് ബ്യൂറോയിലെ ഫോട്ടോഗ്രാഫറായ രോഹിത് തയ്യിലാണ് ഈ ചിത്രം ക്യാമറയിലേക്ക് പകര്‍ത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് കോര്‍പ്പറേഷന്‍ കൊവിഡ് എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ മാത്രം ഒമ്പത് മൃതദേഹങ്ങളായിരുന്നു അന്ന് അടക്കം ചെയ്തത്.

ഈ പ്രക്രിയ ഇപ്പോഴും തുടരുകയാണ്. എന്നാല്‍ വൈറലായ ഈ ചിത്രം പിന്നീട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഗുജറാത്തില്‍ നിന്നുള്ള കാഴ്ച എന്ന തരത്തിലാണ് കോഴിക്കോട് വെസ്റ്റ്ഹില്‍ ശ്‌മശാനത്തിലെ ചിത്രം വ്യാപകമായി സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്.