കോട്ടയം: ജില്ലയിലെ രജിസ്ട്രേഷൻ വകുപ്പിന്റെ ഓഫീസുകളിലെ എച്ച്.പി, കാനൺ, സാംസംഗ്, റീക്കോ പ്രിന്റർ ടോണർ/കാട്രിഡ്ജുകൾ റീഫിൽ ചെയ്യുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു.
ജില്ലാ രജിസ്ട്രാർ (ജനറൽ), ജില്ലാ രജിസ്ട്രാർ ജനറലിന്റെ ഓഫീസ്, കളക്ട്രേറ്റ് പി.ഒ. കോട്ടയം-686002 എന്ന വിലാസത്തിൽ ജൂൺ ഒൻപതിന് വൈകിട്ട് അഞ്ചിനകം ക്വട്ടേഷൻ നൽകണം. ജൂൺ 11ന് ഉച്ചകഴിഞ്ഞ് മൂന്നിന് ക്വട്ടേഷൻ തുറക്കും. വിശദവിവരത്തിന് ഫോൺ: 0481-2563822.