സ്വന്തം ലേഖകൻ
കോയമ്പത്തൂർ: കോയമ്പത്തൂരിൽ ഹോട്ടൽ മുറിയിൽ നാൽപത്തിയാറുകാരിയായ മലയാളികളെ മരിച്ചനിലയിൽ കണ്ടെത്തി.
മുസ്തഫ, ബിന്ദു എന്നീ പേരുകളിലാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. ഇരുവരും കോഴിക്കോട് സ്വദേശികളാണെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗാന്ധിപുരം ക്രോസ് കട്ട് റോഡിലെ ഹോട്ടൽ മുറിയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കൂടെയുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ട് ദിവസമായി മുറി തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നി ഹോട്ടൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ജൂലായ് 26 നാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. പൊലീസ് അന്വേഷണം ആരംഭിച്ചു.