സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്ത് വൈറസ് വ്യാപനം പടർന്നുപിടിക്കുന്നതിനിടയിൽ കോവിഡിനെതിരെ ഇന്ത്യ വികസിപ്പിച്ചെടുത്ത ‘കോവാക്‌സി’ന്റെ മനുഷ്യരിലുള്ള ആദ്യഘട്ട പരീക്ഷണം ഇന്നലെ ആരംഭിച്ചിരുന്നു. ഡൽഹിക്കാരനായ മുപ്പതുകാരനിലാണ് 0.5 മില്ലിലിറ്റർ വാക്‌സിൻ ആദ്യം കുത്തിവെച്ചത്.
മരുന്ന് ആദ്യമായി കുത്തിവച്ച യുവാവിൽ ഇതുവരെ പാർശ്വഫലങ്ങളൊന്നും പ്രകടമായിട്ടില്ലെന്ന് പരീക്ഷണത്തിന് നേതൃത്വം നൽകുന്ന ഡോ. സഞ്ജയ് റായി അറിയിച്ചു. അടുത്ത ഒരാഴ്ച ഇയാളെ നിരീക്ഷണത്തിന് വിധേയമാക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ശനിയാഴ്ച കൂടുതൽ പേരിൽ കോവാക്‌സിൻ കുത്തിവെക്കും. 3500ലധികം പേരാണ് വാക്‌സിൻ പരീക്ഷണത്തിനായി സന്നദ്ധതയറിയിച്ചിരിക്കുന്നത്. പരിശോധനയിൽ യോഗ്യരെന്ന് തെളിയുന്നവരിൽ വാക്‌സിൻ കുത്തി വയ്ക്കുക.
ആദ്യഘട്ടത്തിൽ ആകെ 375 പേരിലാണ് വാക്‌സിൻ പരീക്ഷിക്കുക. ഈ മുന്നൂറ് പേരിൽ നൂറ് പേർ എയിംസിൽ നിന്നായിരിക്കും. ആദ്യഘട്ടത്തിൽ 18-55 വയസ്സ് പ്രായമുള്ളവരെയും രണ്ടാംഘട്ടത്തിൽ 12-65 വയസ്സ് പ്രായമുള്ളവരെയുമാണ് പരീക്ഷണത്തിനായി തിരഞ്ഞെടുക്കുക. രണ്ടാംഘട്ടത്തിൽ 750 പേരിൽ വാക്‌സിൻ കുത്തിവെക്കുമെന്നും അധികൃതർ അറിയിച്ചു.