video
play-sharp-fill

പ്രതീക്ഷയിൽ രാജ്യം..! ഇന്ത്യ വികസിപ്പിച്ച കോവാക്‌സിൻ വർഷാവസാനത്തോടെ ലഭ്യമാകും ; വാക്‌സിൻ ആദ്യം പരീക്ഷിക്കുക ഇവരിൽ

പ്രതീക്ഷയിൽ രാജ്യം..! ഇന്ത്യ വികസിപ്പിച്ച കോവാക്‌സിൻ വർഷാവസാനത്തോടെ ലഭ്യമാകും ; വാക്‌സിൻ ആദ്യം പരീക്ഷിക്കുക ഇവരിൽ

Spread the love

സ്വന്തം ലേഖകൻ

 

ന്യൂഡൽഹി : രാജ്യത്ത് നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് വാക്‌സിൻ (കോവാക്‌സിൻ) ഈ വർഷം അവസാനത്തോടെ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ് വർധൻ.

സീറം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയാണ് വാക്‌സിൻ നിർമ്മിക്കുന്നത്. രാജ്യത്ത് നിർമിക്കുന്ന ഓക്‌സ്‌ഫോർഡ് വാക്‌സീൻ ഇതിനകം സമാന്തരമായി ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാരത് ബയോടെക്, ഐസിഎംആർ എന്നിവ സംയുക്തമായി വികസിപ്പിച്ചെടുത്ത കോവാക്‌സിൻ കൂടാതെ സീറം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന സൈഡസ് കാഡില സൈക്കോവ്ഡി വാക്‌സിനും ഓക്‌സ്‌ഫോർഡ്അസ്ട്രസെനെക്കയുടെ വാക്‌സീനും രാജ്യത്തുടനീളം പരീക്ഷിക്കും.

രോഗ്യമ നിരവധി പേർക്ക് സ്ഥിരീകരിക്കുന്നതിനാൽ ആരോഗ്യപ്രവർത്തകർ, 65 വയസ്സിനു മുകളിലുള്ളവർ, വിട്ടുമാറാത്ത രോഗാവസ്ഥയുള്ളവർ എന്നിവർക്കാവും വാക്‌സിൻ പരീക്ഷണത്തിൽ മുൻഗണന.

ലഭ്യമായ ഡോസുകളുടെ എണ്ണത്തെ ആശ്രയിച്ച്, എല്ലാവർക്കും വാക്‌സിൻ നൽകുന്നതിനുള്ള ഒരു പ്രത്യേക ഡ്രൈവ് വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുമെന്നും ഡോ.ഹർഷ് വർധൻ പറഞ്ഞു

Tags :